Kerala

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കേരള റെയില്‍വേ പോലീസ് ഒരു മാസത്തിനിടെ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ട്രെയിനില്‍ നിന്ന് 48 മോഷ്ടാക്കളെ പിടികൂടി. ഇവരില്‍ നിന്ന് 30 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന തൊണ്ടിമുതലുകള്‍ കണ്ടെടുത്തു. 54 മൊബൈല്‍ ഫോണുകള്‍, 2 ലാപ്‌ടോപ്പുകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, 90,000 രൂപ, ചാര്‍ജറുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇവ ഉടമസ്ഥരെ കണ്ടെത്തി തിരികെ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
സംസ്ഥാനത്തെ വിവിധ റെയില്‍വേ സ്റ്റേഷനുകളും ട്രെയിനുകളും കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സഹകരണത്തോടെ നടത്തിയ ഊര്‍ജ്ജിത പരശോധനയിലാണ് മോഷ്ടാക്കള്‍ പിടിയിലായത്. നിരീക്ഷണവും പരിശോധനകളും കൂടുതല്‍ കര്‍ശനമാക്കുമെന്ന് കേരള റെയില്‍വേ പോലീസ് അറിയിച്ചു.

Recent Posts