
ഈ ഉത്സവ സീസണിൽ ഇന്ത്യയാകെ ആവേശമുയർത്താൻ വമ്പൻ വേൾഡ് ടെലിവിഷൻ പ്രീമിയറുകളുമായി JioStar. ചരിത്രം, പ്രണയം, ആക്ഷൻ, ഫാമിലി എന്റർടെയ്ൻമെന്റ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഹിന്ദി, ദക്ഷിണേന്ത്യൻ സിനിമകളിലെ വമ്പൻ താരനിരയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
Raja Shivaji, Chand Mera Dil, Welcome To The Jungle, Dhurandhar, Dhurandhar: The Revenge, Gatta Kushti, Blast, Idhayam Murali, Vishwanath and Sons തുടങ്ങി ശ്രദ്ധേയമായ ചിത്രങ്ങളാണ് ഉത്സവകാലത്ത് വിവിധ JioStar ചാനലുകളിലൂടെ വേൾഡ് ടെലിവിഷൻ പ്രീമിയറായി എത്തുന്നത്.
Star Gold-ൽ Raja Shivaji സെപ്റ്റംബർ 12നും Chand Mera Dil സെപ്റ്റംബർ 20നും പ്രീമിയർ ചെയ്തു. ഒക്ടോബർ 18ന് Dhurandhar: The Revenge, ഒക്ടോബർ 25ന് Dhurandhar എന്നിവയും നവംബർ 1ന് ഏറെ പ്രതീക്ഷയുള്ള Welcome To The Jungle വേൾഡ് ടെലിവിഷൻ പ്രീമിയറും എത്തും.
തമിഴിൽ Star Vijay-ൽ Blast, Gatta Kusthi, Dhurandhar The Revenge, Idhayam Murali, Vishwanath and Sons തുടങ്ങിയ ചിത്രങ്ങളും, Star Maaയിൽ Blast, Maa Inti Bangaram, Dhurandhar The Revenge എന്നിവയും പ്രേക്ഷകരിലേക്ക് എത്തും.
COLORS Kannada, Star Suvarna ചാനലുകളിലും Blast, Mr. X, Maa Inti Bangaram, Mango Pachcha, Dhurandhar The Revenge തുടങ്ങി നിരവധി ചിത്രങ്ങൾ അണിനിരക്കും.
മലയാളത്തിൽ Asianet-ലും ആഘോഷത്തിന് മാറ്റുകൂട്ടാൻ Dhurandhar: The Revenge ഒക്ടോബറിൽ വേൾഡ് ടെലിവിഷൻ പ്രീമിയറായി എത്തുന്നു.
ഭാഷകളും ജോണറുകളും കടന്ന് കുടുംബങ്ങളെ ഒന്നിച്ചിരുത്തുന്ന സിനിമാ ആഘോഷത്തിനാണ് ഈ ഉത്സവകാലത്ത് JioStar ഒരുങ്ങുന്നത്.