
ഗാന്ധിജിയെ കേവലമൊരു ആരാധനാപാത്രമായി കാണാതെ, വിമർശനാത്മകമായി വിലയിരുത്താൻ ശ്രമിക്കുന്ന ‘ഇഴകൾക്കപ്പുറം’ എന്ന സിനിമ ഒക്ടോബർ 2ന് തിയേറ്ററുകളിലെത്തുന്നു.
വിശ്വാസങ്ങളും സംശയങ്ങളും തമ്മിലുള്ള ഒരു തലമുറമാറ്റത്തിന്റെ നേർക്കാഴ്ചയാണ് വേണു നായർ രചനയും സംവിധാനവും നിർവ്വഹിച്ച് നിർമ്മിച്ച ‘ഇഴകൾക്കപ്പുറം’ സമ്മാനിക്കുന്നത്.
ഒരു വശത്ത് ഗാന്ധിമാർഗ്ഗത്തെ സ്വന്തം ജീവശ്വാസമായി കൊണ്ടുനടക്കുന്ന ഡോ. ആനന്ദ് ശിവൻ എന്ന പിതാവ്, മറുവശത്ത് ചരിത്രത്തെ ചോദ്യം ചെയ്യുന്ന കാർത്തി എന്ന മകൾ. ഗാന്ധിയൻ ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തിൽ, അച്ഛന്റെ അന്ധമായ ആരാധനയ്‌ക്ക് മുന്നിലേക്ക് കാർത്തി എറിയുന്നത് ഗാന്ധിജിയുടെ വ്യക്തിജീവിതത്തെയും നിലപാടുകളെയും കുറിച്ചുള്ള മൂർച്ചയേറിയ ചോദ്യങ്ങളാണ്. ഉത്തരം മുട്ടിപ്പോകുന്ന അച്ഛന്റെ മൗനത്തിലൂടെയും, യുക്തിഭദ്രമായ മകളുടെ വാദങ്ങളിലൂടെയും മഹാത്മാവ് എന്ന വലിയ ബിംബത്തിന്റെ മറഞ്ഞുപോയ ഇഴകൾ അഴിഞ്ഞുവീഴുന്നു.
ദിനേശ് പണിക്കർ, ഗൗതമി, വഞ്ചിയൂർ പ്രവീൺ കുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
ബാനർ -വേണു നായർ പ്രൊഡക്ഷൻസ്, കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം, സംവിധാനം – വേണു നായർ, എക്സി: പ്രൊഡ്യൂസർ- ജിജോ ജോണി ചെറുവത്തൂർ, ഛായാഗ്രഹണം – പുഷ്പൻ ദിവാകരൻ, എഡിറ്റിംഗ് – പ്രദീപ് ചന്ദ്രൻ, സംഗീതം, പശ്ചാത്തല സംഗീതം -വേണു നായർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അരുൺ നായർ, ഗാനരചന – ശ്രീ ലക്ഷ്മണാചാര്യ, ആലാപനം – സരിത രാജീവ്, സൗണ്ട് ഡിസൈൻ – വേണു നായർ, കല – അരുൺ രഘു ആനാട്, കോസ്‌റ്റ്യും രൂപകല്പന – വി എൻ, കോസ്റ്റ്യും – ശ്രീജിത്ത്, ചമയം – രാജേഷ് വെള്ളനാട്, കളറിസ്റ്റ് – അരുൺകുമാർ എം, പിആർഓ – അജയ് തുണ്ടത്തിൽ …..