Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കർണ്ണനായി രാഘവ ലോറൻസ്

ചിത്രം നിർമ്മിക്കുന്നത് പെൻ മൂവീസ്, ആർവി സ്റ്റുഡിയോസ്, ശ്രീ നീലാദ്രി പ്രൊഡക്ഷൻസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2026, 01:45 pm IST
inEntertainment

രമേഷ് വർമ്മ ഒരുക്കുന്ന ബ്രഹ്മാണ്ട പാൻ ഇന്ത്യൻ ചിത്രം “മഹാവീർ കർണ്ണ” യിൽ ഇതിഹാസ യോദ്ധാവായ കർണ്ണൻ ആയി വേഷമിടുന്നത് രാഘവ ലോറൻസ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ശക്തമായ ഇതിഹാസ കഥാപാത്രങ്ങളിലൊന്നായ കർണ്ണന്റെ കഥയ്‌ക്ക് പുതിയൊരു ദൃശ്യഭാഷ നൽകാൻ ഒരുങ്ങുകയാണ് ‘മഹാവീർ കർണ്ണ’. പെൻ മൂവീസിന്റെ ബാനറിൽ ജയന്തിലാൽ ഗാഡ അവതരിപ്പിക്കുന്ന ചിത്രം, ആർവി സ്റ്റുഡിയോസിന്റെയും ശ്രീ നീലാദ്രി പ്രൊഡക്ഷൻസിന്റെയും സഹകരണത്തോടെ ആണ് നിർമ്മിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ‘രാക്ഷസുഡു’, ‘ഖിലാഡി’ തുടങ്ങിയവയിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ രമേഷ് വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

ഏകദേശം 150 കോടി ബജറ്റിൽ ഒരുങ്ങുന്ന ‘മഹാവീർ കർണ്ണ’ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇന്ത്യൻ സിനിമയിലെ ഇതിഹാസ കഥകളെ പുതിയ തലമുറയ്‌ക്ക് പരിചയപ്പെടുത്തുന്ന തരത്തിൽ വമ്പൻ കാൻവാസിലാണ് ചിത്രം ഒരുക്കുന്നത്.

വലിയ കാൻവാസിൽ പ്രത്യേകം നിർമ്മിച്ച സെറ്റുകൾ, പഴയ കാലഘട്ടത്തെ പുനഃസൃഷ്ടിക്കുന്ന പ്രൊഡക്ഷൻ ഡിസൈൻ, വിശാലമായ ആക്ഷൻ രംഗങ്ങൾ, യുദ്ധരംഗങ്ങൾ, അത്യാധുനിക വിഷ്വൽ എഫക്റ്റ്സ് എന്നിവയെല്ലാം ചിത്രത്തിന്റെ ഭാഗമാകും. പുരാതന സാമ്രാജ്യങ്ങളുടെയും യുദ്ധഭൂമികളുടെയും പശ്ചാത്തലത്തിൽ, വമ്പൻ സെറ്റുകളുടെ പ്രൗഢിയും അത്യാധുനിക വിഎഫ്എക്‌സിന്റെ സാധ്യതകളും സമന്വയിപ്പിച്ചുകൊണ്ടാണ് കർണ്ണന്റെ ലോകം സ്ക്രീനിൽ സൃഷ്ടിക്കുന്നത്.

മഹാഭാരതത്തിലെ കർണ്ണൻ എന്ന കഥാപാത്രത്തിന്റെ മഹത്വത്തിനൊപ്പം അദ്ദേഹത്തിന്റെ മാനുഷിക വശങ്ങൾക്കും ചിത്രത്തിൽ വലിയ പ്രാധാന്യമുണ്ടാകും. ബഹുമാനം, വിധി, വിശ്വസ്തത, സൗഹൃദം, ത്യാഗം എന്നിവയിലൂടെ നിർവചിക്കപ്പെടുന്ന ഒരു യോദ്ധാവായാണ് കർണ്ണനെ അവതരിപ്പിക്കുന്നത്. ജനനം മുതൽ തന്നെ വിധിയുടെ പരീക്ഷണങ്ങളെ നേരിട്ടിട്ടും സ്വന്തം വാക്കിലും വിശ്വാസങ്ങളിലും ഉറച്ചുനിന്ന കർണ്ണന്റെ ജീവിതം, വൈകാരികതയും ആക്ഷനും ഒരുപോലെ നിറഞ്ഞ ഒരു ഇതിഹാസ അനുഭവമായാകും സംവിധായകൻ രമേഷ് വർമ്മ അവതരിപ്പിക്കുക.

കർണ്ണനായി രാഘവ ലോറൻസ് എത്തുന്നതോടെ ചിത്രത്തിന്റെ കഥാപാത്രാവിഷ്കാരത്തിനും വലിയ പ്രതീക്ഷകളാണ് ഉയരുന്നത്. രമേഷ് വർമ്മയുടെ മാസ്സ് ആക്ഷൻ സിനിമകളിലെ അനുഭവവും, കർണ്ണന്റെ ഇതിഹാസ പശ്ചാത്തലവും, വമ്പൻ വിഷ്വൽ ട്രീറ്റ്മെന്റും ഒന്നിക്കുമ്പോൾ ഇന്ത്യൻ സിനിമയിൽ വ്യത്യസ്തമായൊരു അനുഭവം സൃഷ്ടിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.

ചിത്രത്തിന്റെ ബാക്കി താരനിരയും അണിയറപ്രവർത്തകരെയും ഘട്ടംഘട്ടമായി പ്രഖ്യാപിക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം. ഓരോ പ്രഖ്യാപനവും ചിത്രത്തിന്റെ വലുപ്പവും അതിനു പിന്നിലുള്ള അസാധാരണമായ ടീമിനെയും പരിചയപ്പെടുത്തുന്ന തരത്തിൽ വിപുലമായ രീതിയിലായിരിക്കും ഒരുങ്ങുക. 2027 ലാണ് ചിത്രം ആഗോള റിലീസായി തമിഴ്, തെലുങ്ക് , മലയാളം , ഹിന്ദി, കന്നഡ ഭാഷകളിലെത്തുക.

അവതരണം: ജയന്തിലാൽ ഗാഡ, പെൻ മൂവീസ്, ബാനറുകൾ: പെൻ സ്റ്റുഡിയോസ്, ആർവി സ്റ്റുഡിയോസ്, ശ്രീ നീലാദ്രി പ്രൊഡക്ഷൻസ്, സംവിധാനം, വിഎഫ്എക്സ്: രമേഷ് വർമ്മ, ഡയലോഗുകൾ: ശ്രീമാനി, സംഗീതം: ഗ്യാനി, ഛായാഗ്രഹണം: റാംജി ഡോട്ട് (ഹൈബ്രിഡ് ക്രിയേറ്റർ), എഡിറ്റർ: പ്രവീൺ പുഡി, പ്രൊഡക്ഷൻ ഡിസൈൻ: ഗാന്ധി നാടികുടികർ, പിആർഒ : ശബരി

Tags: karnanpanindian movieragavendra lorance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

Entertainment

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്” ടീസർ പുറത്ത്

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ആഗോള റിലീസ് 2026 ജൂലൈ 3 ന് ; ചിത്രം കേരളത്തിലെത്തിക്കുന്നത് ഗുഡ് ഫെലാസ് ഫിലിംസ് ആൻഡ് റിലീസ്

New Release

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ്” ടീസർ ജൂൺ 8 ന്

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഹെല്ലല്ലല്ലോ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.