
കോട്ടയം: മലപ്പുറത്ത് മഴവെള്ളപ്പാച്ചിലില്‍ മരിച്ചവരുടെ വീട് സന്ദര്‍ശിക്കാനും ബന്ധുക്കളെ ആശ്വസിപ്പിക്കാനും പ്രത്യേക വിമാനത്തില്‍ പാഞ്ഞെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലല്‍ മണ്ണിടിച്ചിലില്‍ ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിക്കാനോ മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനോ എത്തിയില്ല. മലപ്പുറം കോട്ടപ്പുഴയില്‍ ഉണ്ടായ മഴവെള്ളപ്പാച്ചിലില്‍ ആറ് പേരാണ് മരിച്ചത്. കോട്ടയത്തും ഇടുക്കിയിലും ഉണ്ടായ മണ്ണിടിച്ചിലില്‍ നാല് ജീവനും പൊലിഞ്ഞു. ഇരു ജില്ലകളിലും രണ്ട് പേര്‍ വീതം.
ഇടുക്കിയിലും കോട്ടയത്തും എത്താത്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ മലപ്പുറത്ത് പറന്നെത്തിയത് മുസ്ലീം ലീഗിനെ ഭയപ്പെട്ട്, പ്രീതിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആക്ഷേപമാണ് ഉയരുന്നത്. ദുരന്തപ്പിറ്റേന്നുതന്നെ മുഖ്യമന്ത്രി മലപ്പുറത്ത് പാഞ്ഞെത്തി. അതിനുശേഷമാണെങ്കില്‍പ്പോലും ഇടുക്കി, കോട്ടയം ജില്ലകളിലേക്ക് കൂടി അദ്ദേഹത്തിന് എത്താമായിരുന്നു. മുഖ്യമന്ത്രി ഇങ്ങോട്ട് തിരിഞ്ഞു നോക്കാത്തത്തില്‍ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്.
ലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറത്തോട് പ്രത്യേക താത്പര്യം കാണിക്കുന്ന മുഖ്യമന്ത്രിയും മുന്നണിയും കോട്ടയം, ഇടുക്കി ജില്ലകളെ തഴയുകയായിരുന്നു. മുസ്ലിം ലീഗിന് മുന്നില്‍ മുഖ്യമന്ത്രി വിനീത വിധേയനാകുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടയിലാണ് ഇപ്പോഴത്തെ മലപ്പുറം സന്ദര്‍ശനം. മലപ്പുറത്തിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്താന്‍ മുസ്ലിം ലീഗ് ഉണ്ട്. എന്നാല്‍ ഇടുക്കിയിലേയും കോട്ടയത്തെയും സാധാരണക്കാരായ ദുരിത ബാധിതര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്താനും സമ്മര്‍ദ്ദം ചെലുത്താനും ആരുമില്ല. കേരളാ കോണ്‍ഗ്രസിന്റെ, ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള വിഭാഗങ്ങള്‍ പോലും ഇതിനു തയാറായില്ലെന്നതും ശ്രദ്ധേയമാണ്.