Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഗോപന്‍ ചുള്ളാളംbyഗോപന്‍ ചുള്ളാളം
Sep 23, 2026, 07:12 am IST
inKerala

തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം പിണറായി വിജയനെ രക്ഷിക്കാനുള്ള നീക്കമെന്ന് സൂചന.

അഴിമതി നിരോധന നിയമപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് ഇ ഡി കത്തു നല്‍കിയിട്ടും 15 ദിവസത്തോളം യാതൊരു നടപടിയും സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാതിരുന്നത് ധാരണ ഉറപ്പിക്കുന്നതിനുള്ള കാത്തിരിപ്പായിരുന്നെന്നും ആരോപണം. ഉമ്മന്‍ചാണ്ടിക്കെതിരെ പിണറായി വിജയന്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതുള്‍പ്പെടെ ചൂണ്ടിക്കാട്ടി അണികള്‍ പ്രതിഷേധിച്ചതോടെ മുഖംരക്ഷിക്കാനുള്ള നടപടിമാത്രമാണ് ഇപ്പോഴത്തെ അന്വേഷണമെന്നും അതുകൊണ്ടാണ് എഫ്‌ഐആര്‍ ഇടാതെ പ്രാഥമിക അന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്നുമാണ് ആക്ഷേപം.

സിഎംആര്‍എല്‍ കമ്പനി വീണയ്‌ക്ക് മാസപ്പടി നല്‍കിയെന്നും ഇതിനുപിന്നില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇ ഡി കണ്ടെത്തിയിരുന്നതാണ്. ഇതേത്തുടര്‍ന്നാണ് അഴിമതി നിരോധന നിയമപ്രകാരം എഫ്‌ഐആര്‍ ഇട്ട് വിജിലന്‍സ് കേസെടുക്കണമെന്ന് ഇ ഡി നിര്‍ദേശിച്ചത്. മാസപ്പടിയായി ലഭിച്ച പണം ഹവാല ഇടപാടുവഴി വിദേശത്തേക്ക് കടത്തിയതായി ഇ ഡി കണ്ടെത്തുകയും നിര്‍ണായക രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇ ഡി കണ്ടെത്തിയ രേഖകളെല്ലാം ഡിജിപിക്ക് കൈമാറുകയും ചെയ്തിരുന്നതാണ്. വിദേശത്തേക്ക് പണം കടത്തിയതുമായി ബന്ധപ്പെട്ട ഇടപാടുകള്‍ അന്വേഷിക്കുന്നതില്‍ സംസ്ഥാന പോലീസിന് നിരവധി പരിമിതികള്‍ ഉണ്ടെന്നിരിക്കെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെ അന്വേഷിക്കുന്നതില്‍ ദുരൂഹത ഏറെയാണ്. എസ്‌ഐടി അന്വേഷണത്തിന്റെ മറവില്‍ പലവിധ രാഷ്‌ട്രീയ ഒത്തുതീര്‍പ്പുകള്‍ക്കും വിലപേശലുകള്‍ക്കും സാധ്യതയുണ്ടെന്നും സംശയമുയര്‍ന്നിട്ടുണ്ട്.

ഇടപാടിന്റെ മറവില്‍ വിദേശത്തേക്ക് പണം കടത്തിയതായും സെക്ഷന്‍ 66(2) പ്രകാരം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അനുസരിച്ച് കേസെടുക്കണമെന്നുമുള്ള നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ തള്ളിക്കളഞ്ഞതിന് പിന്നിലും ദുരൂഹതയുണ്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും തമ്മില്‍ ഇന്നലെ നടന്ന ചര്‍ച്ചയും സംശയാസ്പദമാണ്. ദേശീയ തലത്തില്‍ ഒരേ മുന്നണിയില്‍പ്പെട്ടവരായതിനാല്‍ പരസ്പരം സഹായിക്കേണ്ടത് ആവശ്യമാണെന്ന നിലപാടാണ് ഇരുവര്‍ക്കുമുള്ളതെന്നാണ് സൂചന. ഹരിപ്പാട് മെഡിക്കല്‍ കോളജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ മൃദുസമീപനം കാട്ടിയതിനാല്‍ പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കടുത്ത നടപടി വേണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ മനസിലിരിപ്പ്.

വിദേശ പണമിടപാട് ഉള്‍പ്പെട്ട കേസായതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അണിയറയിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളുടെ ഫലമായാണ് വി.ഡി. സതീശന്‍ സര്‍ക്കാര്‍ തണുത്ത സമീപനം സ്വീകരിക്കുന്നതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അണിയറനീക്കം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ അണികളെ തെരുവിലിറക്കി പ്രതിഷേധിക്കാനൊരുങ്ങുകയാണ് സിപിഎം. വീടുവീടാന്തരം ലഘുലേഖകളുമായെത്തി പ്രചാരണം നടത്താനും പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗവും നടത്താനും നീക്കമുണ്ട്. യുഡിഎഫ്-എല്‍ഡിഎഫ് ഒത്തുതീര്‍പ്പ് മറയ്‌ക്കാന്‍, സതീശന്‍ സര്‍ക്കാര്‍ ബിജെപിയുടെ ബി ടീമാണെന്ന ആക്ഷേപമുന്നയിച്ചും ബിജെപിയെ സുഖിപ്പിക്കാനാണ് സതീശന്റെ നീക്കമെന്ന് ആരോപിച്ചും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തിയിട്ടുണ്ട്.

Tags: സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്മാസപ്പടി കേസ്Under the Anti-Corruption ActRamesh ChennithalaFormer CM Pinarayi Vijayan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

Kerala

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

Kerala

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

Kerala

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

Kerala

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.