India

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

സ്കൂളുകളില്‍ ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് (AIMPLB) എക്സിക്യൂട്ടീവ് അംഗംമൗലാന ഖാലിദ് റഷീദ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: സ്കൂളുകളില്‍ ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് (AIMPLB) എക്സിക്യൂട്ടീവ് അംഗംമൗലാന ഖാലിദ് റഷീദ്.

“സ്കൂളുകളിൽ ഹിജാബ് നിരോധിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിക്കുമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന് വിരുദ്ധമാണ്”.- മൗലാന ഖാലിദ് റഷീദ് ഫിരംഗി മഹാലി പറഞ്ഞു:

“പൗരന്മാർക്ക് എല്ലാവിധ സ്വാതന്ത്ര്യവും നൽകുന്നുവെന്ന് അവകാശപ്പെടുന്ന പാശ്ചാത്യ രാജ്യങ്ങൾ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഒരു ഉദാഹരണമാണിത്. ഇറ്റാലിയൻ പ്രധാനമന്ത്രി തന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഞാൻ കരുതുന്നു; പാർലമെന്റിൽ ഈ പ്രമേയം പാസാകില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു..”- മൗലാന ഖാലിദ് റഷീദ് ഫിരംഗി മഹാലി അഭിപ്രായപ്പെട്ടു.

Recent Posts