Entertainment

ചതിച്ചത് രാധ ; ചെക്ക് നൽകി കബളിപ്പിച്ചെന്ന് അംബിക , ഭൂമിയും വ്യാജ പവർ ഓഫ് അറ്റോർണി ഉപയോ​ഗിച്ച് കൈക്കലാക്കി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

നടി രാധ സഹോദരി അംബികയ്‌ക്കെതിരെ നൽകിയ ചെക്ക് കേസിൽ പുതിയ വഴിത്തിരിവ്. 48 കോടി തന്നിൽ നിന്നും തട്ടിയെടുക്കാൻ അംബിക ശ്രമിച്ചെന്നും തന്റെ പ്രോപ്പർട്ടിയിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നുമായിരുന്നു രാധയുടെ പരാതി. എന്നാലിപ്പോൾ രാധ തന്നെയാണ് സാമ്പത്തികമായി വഞ്ചിച്ചതെന്നാണ് അംബികയുടെ വാദം. അമ്പത് സെന്റ് ഭൂമിയും സ്വർണവും അടക്കം വ്യാജ പവർ ഓഫ് അറ്റോർണി ഉപയോ​ഗിച്ച് രാധ കെെക്കലാക്കിയെന്ന് അംബികയുടെ പ്രസ്താവനയിൽ ആരോപിക്കുന്നു.

ചെന്നെെയിലെ 47 സെന്റും തിരുവനന്തപുരത്തെ 2 സെന്റുമടക്കം 50 സെന്റ് സ്ഥലം ഇങ്ങനെ കെെക്കലാക്കിയതിൽ രാധയ്‌ക്കെതിരെ കേസുണ്ട്. കുടുംബ സ്വത്തായുള്ള സ്വർണമാണ്. ആദായ നികുതി വകുപ്പ് റെയ്ഡിൽ കണ്ടെടുത്ത ഈ സ്വർണം ഇവർക്ക് തന്നെ തിരികെ നൽകിയിരുന്നു.

ഇത് രാധ തങ്ങളിൽ നിന്നും തട്ടിയെടുത്തു. ഇതിന്റെ പേരിൽ ചെന്നെെയിലും വട്ടിയൂർകാവ് പൊലീസ് സ്റ്റേഷനിലുമായി കേസുണ്ട്. ഇതിന്റെ ഒത്ത് തീർപ്പ് പ്രകാരം 46 കോടിയുടെ അഞ്ച് ചെക്കുകൾ രാധ അംബികയ്‌ക്ക് കെെമാറി. ബാങ്കിൽ ചെന്നപ്പോൾ ചെക്ക് ബൗൺസായി. കള്ള ചെക്ക് തന്ന് രാധ തങ്ങളെയാണ് കബളിപ്പിച്ചതെന്ന് അംബിക പറയുന്നു

 

Recent Posts