ശ്രീകൃഷ്ണപുരം: പാലക്കാട് കരിമ്പുഴയിലെ ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. ശ്രീകൃഷ്ണപുരം തോട്ടര എൽ.പി. സ്‌കൂളിന് സമീപം താമസിക്കുന്ന കോട്ടയിൽ രാജൻ – ദീപ ദമ്പതികളുടെ മകൻ ദിൽരാജ് (16) ആണ് മരിച്ചത്. കൂട്ടുകാരുമായി ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ ദിൽരാജ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സമീപത്തെ മാങ്ങോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
















