India

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയോഗിച്ചു. സഞ്ജുവും മുഖ്യമന്ത്രി രേഖാ ഗുപ്തയും ചേര്‍ന്ന് ദല്‍ഹി സര്‍ക്കാരിന്റെ ജന്‍ കൗശല്‍ ക്രേന്ദ്രയുടെ പ്രചാരണത്തിനായി സഞ്ജുവിന്റെ ചിത്രത്തോട് കൂടിയ ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറക്കി.

ദല്‍ഹി സര്‍ക്കാരിന്റെ യുവ ശാക്തീകരണ പദ്ധതികളുടേയും എ ഐ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടേയും പ്രവര്‍ത്തനങ്ങള്‍ ജന്‍ കൗശല്‍ കേന്ദ്രയിലൂടെയാണ് നടക്കുക. ഷാലിമാര്‍ ബാഗില്‍ ജന്‍ കൗശല്‍ കേന്ദ്രയുടെ കീഴില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കുന്നതിനായുള്ള ആലോചന സര്‍ക്കാര്‍ തലത്തില്‍ നടക്കുകയാണ്. അടുത്ത ഒരു വര്‍ഷത്തില്‍ ഒരു കോടി പേരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ നൈപുണ്യമുള്ളവരാക്കി മാറ്റുക എന്ന പ്രധാനമന്ത്രിയുടെ കാഴ്‌ച്ചപ്പാട് യുവാക്കളിലേക്ക് എത്തിക്കുന്നതിനായി സഞ്ജുവിന്റെ വീഡിയോ സന്ദേശവുമുണ്ടാകും.

Recent Posts