Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

ചിറകെട്ട് ഓണവും രാമായണവും

ശശി കളരിയേല്‍byശശി കളരിയേല്‍
Sep 19, 2026, 05:22 am IST
inSamskriti
ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

രാമായണത്തിലെ സേതുബന്ധന സ്മരണാര്‍ത്ഥം കന്നി മാസത്തിലെ തിരുവോണം നക്ഷത്രത്തില്‍ ചിറകെട്ടുന്ന ആഘോഷമാണ് ചിറകെട്ടോണം. തൃപ്രയാര്‍ ക്ഷേത്രത്തിനടുത്ത് ചെമ്മാപ്പിള്ളി ശ്രീരാമന്‍ചിറയില്‍ 2026 സപ്തബര്‍ 22 ചൊവ്വാഴ്ച വൈകീട്ട് 7 മണിക്കാണ് ചിറകെട്ടോണ മഹോത്സവം എന്നറിയപ്പെടുന്ന സേതുബന്ധനം.

ചരിത്രവും ഐതിഹ്യവും
മധ്യകേരളത്തിലെ സാംസ്‌കാരികവും ഭക്തിനിര്‍ഭരവുമായ അന്തരീക്ഷത്തില്‍ ഏറെ വേറിട്ടുനില്‍ക്കുന്ന ഒന്നാണ് തൃശൂര്‍ ജില്ലയിലെ പ്രശസ്തമായ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങള്‍. ത്രേതായുഗത്തിലെ രാമായണ കഥാസന്ദര്‍ഭങ്ങളെയും നാടിന്റെ കാര്‍ഷിക – സാമൂഹിക സംസ്‌കാരത്തെയും കോര്‍ത്തിണക്കുന്ന ഒന്നാണ് തൃപ്രയാര്‍ തേവരുടെ പുറപ്പാടും ചെമ്മാപ്പിള്ളി ശ്രീരാമന്‍ ചിറയില്‍ നടക്കുന്ന സേതുബന്ധനവും ‘ചിറകെട്ട് ഓണം’ എന്ന വിഖ്യാതമായ ആഘോഷവും.

ഐതിഹ്യവും രാമായണ പശ്ചാത്തലവും
സീതാദേവിയെ വീണ്ടെടുക്കാനായി ശ്രീരാമദേവനും വാനരസൈന്യവും രാമേശ്വരത്തുനിന്ന് ലങ്കയിലേക്ക് സമുദ്രത്തിനു കുറുകേ ചിറ നിര്‍മ്മിച്ച് (സേതുബന്ധനം) കടല്‍ കടന്നതിന്റെ സ്മരണ പുതുക്കലാണ് ഈ ചടങ്ങ്. ഭാരതത്തില്‍ തന്നെ സമുദ്രബന്ധനത്തിന്റെ ഓര്‍മ്മയ്‌ക്കായി ചിറകെട്ട് പുനരാവിഷ്‌കരിക്കുന്ന അപൂര്‍വ്വ സ്ഥലങ്ങളില്‍ ഒന്നാണ് തൃപ്രയാര്‍ ക്ഷേത്രത്തിന്റെ അധീനതയിലുള്ള ചെമ്മാപ്പിള്ളിയിലെ ‘ശ്രീരാമന്‍ ചിറ’.

കന്നിമാസത്തിലെ തിരുവോണം നാളിലാണ് ഈ വിഖ്യാതമായ ചിറകെട്ടുചടങ്ങ് നടക്കുന്നത്. അതിനാല്‍ തന്നെയാണ് പ്രദേശവാസികള്‍ ഈ ദിനത്തെ ‘ചിറകെട്ട് ഓണം’ എന്ന് വിളിച്ചുപോരുന്നത്.

പ്രധാന അനുഷ്ഠാനങ്ങളും ചടങ്ങുകളും

കുമ്മാട്ടിയുടെ ഊരുചുറ്റല്‍
ചിറകെട്ടോണത്തിന്റെ വരവറിയിച്ച് കന്നിമാസത്തിലെ ഉത്രാടം ദിനത്തില്‍ പ്രദേശത്തെ എല്ലാ വീടുകളിലും കുമ്മാട്ടി എത്താറുണ്ട്.

തൃപ്രയാര്‍ തേവരുടെ പുറപ്പാട്
കന്നിമാസത്തിലെ ചിറകെട്ട് നാളില്‍ തൃപ്രയാര്‍ തേവര്‍ പൂര്‍ണ്ണ തേജസ്സോടെ, ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് തീവ്രനദിയിലൂടെ മുതലപ്പുറമേറി എഴുന്നള്ളുന്നു. ഈ സമയത്ത് ക്ഷേത്രത്തിന്റെ മീനൂട്ടുകടവില്‍ അസാധാരണമായ തിരയിളക്കം കാണാറുണ്ട്.

തൃക്കാക്കരയപ്പന്‍ പ്രതിഷ്ഠ: ചിറകെട്ടുന്ന ദിവസം പുലര്‍ച്ചെ തൃപ്രയാര്‍ ക്ഷേത്രത്തില്‍ നിയമവെടി മുഴങ്ങുമ്പോള്‍ ശ്രീരാമന്‍ ചിറയില്‍ തൃക്കാക്കരയപ്പനെ എഴുന്നള്ളിച്ച് വെക്കുന്നതോടെയാണ് ചിറകെട്ട് ഓണാഘോഷ ചടങ്ങുകള്‍ ആരംഭിക്കുന്നത്.

ശ്രീരാമ – വാമന സംഗമം
പുലര്‍ച്ചെ മൂന്നുമണി മുതല്‍ വാമനന്‍ സന്നിഹിതനാകുന്ന ഈ ചടങ്ങില്‍ സന്ധ്യയ്‌ക്ക് ചിറകെട്ടില്‍ പങ്കെടുക്കാന്‍ ശ്രീരാമ ഭഗവാന്‍ എത്തുന്നതോടെ ഇരുവരുടെയും സംഗമത്തിന് ചിറ വേദിയാകുന്നു.

ചിറകെട്ട് (സേതുബന്ധനം): പാടശേഖരത്തിന്റെ തെക്കുഭാഗത്തായി മണ്ണ്, മുള, ഓല എന്നിവ ഉപയോഗിച്ച് വിശാലമായ തടയണയും വട്ടക്കെട്ടും നിര്‍മ്മിച്ച് ജലം സംഭരിക്കുന്നു. വാനരസൈന്യം കല്ലും മരവും കൊണ്ട് ചിറകെട്ടിയ രാമായണ സന്ദര്‍ഭത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് നാട്ടുകാരുടെയും ഭക്തരുടെയും സഹകരണത്തോടെയുള്ള ഈ നിര്‍മ്മാണം.

സേതുബന്ധന വന്ദനം
ചിറ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ ഭക്തര്‍ സേതുബന്ധന വന്ദനം നടത്തുന്നു. ഭഗവാനെ ചിറകെട്ടാന്‍ സഹായിച്ചു എന്ന് വിശ്വസിക്കുന്ന അണ്ണാറക്കണ്ണനെ ഓര്‍മ്മിക്കുന്നതിനാണ് ഇത് നടത്തുന്നത്.

പുതുതായി നിര്‍മ്മിച്ച സേതുവില്‍ എല്ലാവര്‍ക്കും ഒരു പടി മണ്ണ് വാരിയിടുന്നതിന് അവസരമുണ്ട്. തൃപ്രയാര്‍ ക്ഷേത്രദര്‍ശനം പൂര്‍ത്തിയാകുന്നതിന് ഈ ചടങ്ങ് നടത്തുന്നത് അഭികാമ്യമാണ്.

അവകാശ വിതരണം

പത്ത് ഹിന്ദു സമുദായങ്ങള്‍ ഈ ചടങ്ങിന്റെ ഭാഗമാകുന്നുണ്ട്. ഓരോ സമുദായവും ഓരോ തരത്തിലുള്ള തിരുമുല്‍ക്കാഴ്ച സമര്‍പ്പിക്കുന്നതും പതിവാണ്. തിരുമുല്‍ക്കാഴ്ച സമര്‍പ്പിച്ചവര്‍ക്കും സേതുബന്ധനവന്ദനം നടത്തിയവര്‍ക്കും ചിറ കെട്ടിയവര്‍ക്കും ഉള്ള അവകാശ വിതരണം കൊട്ടാര വളപ്പില്‍ മഹാദേവ ക്ഷേത്രത്തില്‍ വച്ചാണ് നടക്കുന്നത്. കാഴ്ചവച്ച വസ്തുക്കള്‍ പിറ്റേന്ന് തൃപ്രയാര്‍ ക്ഷേത്രത്തില്‍ വിഗ്രഹത്തിനു മുന്നില്‍ സമര്‍പ്പിക്കാറുണ്ട്.

കാര്‍ഷിക സമൃദ്ധിയും ജലസംരക്ഷണവും

കേവലം ഒരു മതപരമായ ചടങ്ങ് എന്നതിലുപരി പ്രാചീന കേരളീയരുടെ ശാസ്ത്രീയമായ ജലസംരക്ഷണ രീതിയുടെ തെളിവുകൂടിയാണ് ചിറകെട്ട്. കന്നിമാസത്തില്‍ (മഴക്കാലത്തിനു ശേഷം) പുഴയില്‍ ചിറകെട്ടി വെള്ളം നിര്‍ത്തിപ്പോരുന്നത് വരാനിരിക്കുന്ന വേനല്‍ക്കാലത്ത് കിണറുകളില്‍ ജലനിരപ്പ് നിലനിര്‍ത്താനും സമീപത്തെ പാടശേഖരങ്ങളിലെ കൃഷിക്ക് ജലസേചനം ഉറപ്പാക്കാനും സഹായിച്ചിരുന്നു.

നാട്ടുനന്മയും ജനകീയ കൂട്ടായ്‌മയും

ചിറകെട്ടുന്ന ദിനം പ്രദേശവാസികള്‍ക്ക് ഓണത്തിന് തുല്യമാണ്. പാട്ടുകളും കളികളും മേളങ്ങളും നാട്ടുകാര്‍ ഒന്നടങ്കം പങ്കാളികളാകുന്ന അധ്വാനവും ചേരുമ്പോള്‍ ചിറകെട്ട് ഓണം വന്‍ ജനകീയ ആഘോഷമായി മാറുന്നു.

ആത്മീയതയും നാട്ടുസംസ്‌കാരവും പരിസ്ഥിതിബോധവും ഒരുപോലെ സമ്മേളിക്കുന്ന അപൂര്‍വ്വവും സുന്ദരവുമായ ഒരു അനുഷ്ഠാന പാരമ്പര്യമായി തൃപ്രയാര്‍ തേവരുടെ ഈ സേതുബന്ധന സ്മരണ ഇന്നും നിലകൊള്ളുന്നു.

Tags: ramayanaTriprayar sriramaswamy templeചിറകെട്ടോണ മഹോത്സവംചെമ്മാപ്പിള്ളി ശ്രീരാമന്‍ചിറ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ മഴയില്‍

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

India

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

Kerala

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.