ലക്നൗ : ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയതിന്റെ പേരിൽ മുസ്ലീം പെൺകുട്ടിയ്‌ക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ അസഭ്യവർഷം. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലുള്ള ഇന്ദിരാപുരത്താണ് സംഭവം .
ഹിജാബ് ധരിച്ച മുസ്ലീം പെൺകുട്ടി ശിവം എന്ന യുവാവിനൊപ്പമാണ് പുറത്തിറങ്ങിയത്. ഇവർക്ക് പിന്നാലെയെത്തിയ ഒരു കൂട്ടം ഇസ്ലാമിസ്റ്റുകളാണ് യുവാവിനെ മർദ്ദിക്കുകയും, യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തത്.നിരവധി യുവാക്കൾ ചേർന്ന് യുവാവിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട് . ആക്രമികൾ യുവതിയോടും മോശമായി സംസാരിക്കുന്നതും അധിക്ഷേപിക്കുന്നതും ദൃശ്യങ്ങളിൽ കാണാം .
ശിവനെ ആക്രമിക്കുന്ന മുസ്ലീം യുവാക്കൾ, “ഇവൾ ഒരു മുസ്ലീം സഹോദരിയാണ്, ഇവന്റെ പേര് ശിവം എന്നാണ്,” എന്ന് പറയുന്നത് വീഡിയോയിൽ കേൾക്കാം. ശിവന്റെ മുഖത്തടിക്കുകയും അമ്മയെയും സഹോദരിയെയും കുറിച്ച് അശ്ലീലമായ അധിക്ഷേപങ്ങൾ പറയുകയും ചെയ്യുന്നുണ്ടായിരുന്നു.
ഭയന്നു പോയ യുവതി ഇനി ഇത് ആവർത്തിക്കില്ലെന്ന് പറഞ്ഞെങ്കിലും യുവാക്കൾ ഭീഷണികൾ തുടർന്നു. മുസ്ലീം ആൺകുട്ടികൾ ഇവിടെയില്ലേ , മരിച്ചു പോയെന്ന് കരുതിയോ , ഹിജാബ് ധരിച്ചുകൊണ്ട് എന്തിനാണ് ഇതെല്ലാം ചെയ്യുന്നത്? എന്നുമാണ് ഇവർ യുവതിയോട് ചോദിക്കുന്നത്.
വീഡിയോയിൽ കാണുന്ന കാറിന്റെ രജിസ്ട്രേഷൻ നമ്പർ അടിസ്ഥാനമാക്കി ഗാസിയാബാദ് പോലീസ് അന്വേഷണം ആരംഭിച്ചു.















