തിരുവനന്തപുരം : ബിഗ് ടിവി സംപ്രേഷണം ചെയ്ത ‘ബിഗ് ഡയലോഗ്’ പരിപാടിക്കിടെ നടത്തിയ ചില പരാമര്‍ശങ്ങളെ തുടര്‍ന്നുണ്ടായ വിവാദത്തിന് പിന്നാലെ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണവും വധഭീഷണിയും തുടരുന്നതായി ചാനലിലെ സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അപര്‍ണ കുറുപ്പ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു . എന്നാലിപ്പോൾ കേരളത്തിലെ ജിഹാദികൾ ബിഗ് ടിവിയ്‌ക്കെതിരെ ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയ്‌ക്ക് പരാതി നൽകിയിരിക്കുകയാണ്.
ഇസ്ലാമിനെ ചാനൽ അവഹേളിച്ചുവെന്ന് കാട്ടിയാണ് പരാതി . നേരത്തെ ഡിജിപിയ്‌ക്കും, സൈബർ ക്രൈം ഡിപ്പാർട്ടുമെന്റിനുമടക്കം പല തീവ്ര ഇസ്ലാമിസ്റ്റുകളും പരാതി നൽകിയിരുന്നു. അതിന് പിന്നാലെയാണ് സുജയ പാർവ്വതി, ബിഗ് ടിവി മാനേജ്മെന്റ് എന്നിവരെയും ഉൾപ്പെടുത്തി ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയ്‌ക്ക് പരാതി നൽകിയിരിക്കുന്നത്.
കാന്തപുരത്തിന്റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് ‘ബിഗ് ഡയലോഗ്’ പരിപാടിയില്‍ നടത്തിയ ചില പരാമര്‍ശങ്ങളുടെ ആമുഖഭാഗത്തെ വരികള്‍ ദുര്‍വ്യാഖ്യാനം ചെയ്താണ് തനിക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണം ആരംഭിച്ചതെന്നാണ് അപര്‍ണയുടെ ആരോപണം. പരിപാടിയില്‍ പങ്കെടുത്ത വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഭാരവാഹിയായ അബ്ദുള്ള ബാസില്‍ തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ വിവിധ ഗ്രൂപ്പുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ആക്രമണവും ഭീഷണിയും ഉണ്ടായതായും പരാതിയില്‍ പറയുന്നു.
















