Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് ഭാസ്‌കരീയമൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2026, 09:45 am IST
inKerala

കൊച്ചി: ജന്മഭൂമി സംഘടിപ്പിക്കുന്ന ‘വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ എക്രോസ് ഭാരത് ആന്‍ഡ് ബിയോണ്ട്’ ത്രിദിന ദേശീയ കോണ്‍ക്ലേവിന് എറണാകുളം എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോണ്‍ക്ലേവിന് മുന്നോടിയായി 101 അംഗങ്ങളുടെ സ്വാഗതസംഘം രൂപീകരിച്ചിരുന്നു. ഇവരുടെ തുടര്‍ച്ചയായുള്ള യോഗങ്ങളും വിലയിരുത്തലുകളും പൂര്‍ത്തിയായി.

ഇന്നലെ രാവിലെ മുതല്‍ പ്രധാനവേദിയുടെ ഉള്‍പ്പെടെ നിര്‍മാണങ്ങള്‍ ആരംഭിച്ചിരുന്നു. മുകളിലത്തെ നിലയിലാണ് പ്രധാന വേദി. ഈ നിലയില്‍ മറ്റൊരു വേദി കൂടി ക്രമീകരിച്ചിട്ടുണ്ട്. താഴത്തെ നിലയില്‍ ഒരു വേദിയും ഭക്ഷണശാലയും ക്രമീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത ഡെലിഗേറ്റ്‌സിനുള്ള താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഉച്ചയ്‌ക്ക് 1.30നാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുക. ഇതിന് മുന്‍പായി 700 പേര്‍ പങ്കെടുക്കുന്ന രാമായണ പാരായണം നടക്കും. വേദിയില്‍ മുന്‍നിരയില്‍ ഇരുവശത്തുമായി അണിനിരക്കുന്ന അമ്മമാരാണ് രാമായണ ശീലുകള്‍ പാരായണം ചെയ്യുക. തെരഞ്ഞെടുത്ത ഭാഗങ്ങളാണ് പാരായണം ചെയ്യുക.

വേദി രണ്ടിലും മൂന്നിലും വിവിധ വിഷയങ്ങളിലുള്ള പ്രബന്ധാവതരണവും പ്രദര്‍ശനവും നടക്കും. കോണ്‍ക്ലേവിന്റെ ഭാഗമായി സംവാദം, ക്വിസ്, രാമകഥ ട്രെയില്‍ കാമ്പസ്, ട്രഷര്‍ ഹണ്ട്, ഡിസൈന്‍ ചലഞ്ച്, എന്‍ജിനീയറിങ് വിസ്ഡം ഓഫ് എന്‍ഷ്യന്റ് ഭാരത്, എഐ ആന്‍ഡ് ഡിജിറ്റല്‍ ഹെറിറ്റേജ് ലാബ്, കേസ് സ്റ്റഡി മത്സരം ‘രാമരാജ്യം: എ ഗവണന്‍സ് മോഡല്‍’, രാമായണ ടൂറിസം ഐഡിയത്തോണ്‍ ‘റിവൈവല്‍ ഓഫ് ദ് രാമകഥ സര്‍ക്യൂട്ട്’, ലീഡര്‍ഷിപ്പ് ഡയലോഗ്, പോസ്റ്റര്‍ പ്രസന്റേഷന്‍ ആന്‍ഡ് എക്‌സിബിഷന്‍, ഷോര്‍ട്ട് ഫിലിം/ ഡോക്യുമെന്ററി മത്സരം, രാമായണ ഹെറിറ്റേജ് ഫോട്ടോഗ്രഫി/റീല്‍സ് മത്സരം, ഫ്‌ളാഗ്ഷിപ്പ് മത്സരം എന്നിവയും മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കും.

അധ്യാത്മ രാമായണവും മലയാള പാരമ്പര്യങ്ങളും

9.30ന് നടക്കുന്ന ആദ്യ സെഷന്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത കാര്യകാരി അംഗമായ വാമനന്‍ നയിക്കും. ചിന്തകന്‍, പണ്ഡിതന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ദീര്‍ഘകാലം ആര്‍എസ്എസ് പ്രചാരകനായിരുന്നു.

രാമന്റെ ആഗോള സ്വീകാര്യതയും പശ്ചാത്തലവും

11ന് നടക്കുന്ന രണ്ടാമത്തെ സെഷന്‍ ചിന്‍മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ബ്ര ഹ്‌മചാരി (ഡോ.) വേദ ചൈതനണ്ട്യ നയിക്കും. അദ്ധ്യാപകനും പ്രഭാഷകനുമായ ഡോ. വേദ ചൈതന്യ, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ആ രംഗം വിട്ട് ആധ്യാത്മിക രംഗത്തേയ്‌ക്കു തിരിഞ്ഞ പണ്ഡിതനാണ്. ചിന്‍മയ വിശ്വവിദ്യാപീഠത്തില്‍ നിന്ന് സംസ്‌കൃതത്തില്‍ എംഎയും ഡോക്ടറേറ്റും നേടി. മുംബൈയിലെ സാന്ദീപനി സാധനാലയയില്‍ നിന്ന് വേദാന്ത പഠനം പൂര്‍ത്തിയാക്കി. കേംബ്രിഡ്ജ് സര്‍വകലാശാല നടത്തിയ സംസ്‌കൃത പരീക്ഷകളില്‍ ആഗോള തലത്തില്‍ ഉന്നത റാങ്ക് കരസ്ഥമാക്കി. ചിന്‍മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ വേദാന്ത ക്ലാസുകളും വെബിനാറുകളും നടത്തി വരുന്നു.

തെലുങ്ക്-കന്നഡ രാമായണ പാരമ്പര്യങ്ങള്‍

2.30ന് നടക്കുന്ന സെഷന്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജെ.എസ്.ആര്‍. പ്രസാദ് നയിക്കും. ആയുര്‍വേദ-തത്വചിന്താ പഠനവിഭാഗത്തോടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. സംസ്‌കൃത സാഹിത്യത്തില്‍ നിന്ന് ഉരുത്തിരിയുന്ന ഭാരതീയ മനശാസ്ത്രത്തെക്കുറിച്ചുള്ള പഠനത്തിനാണ് പ്രാഥമിക ഊന്നല്‍. മാനസിക ആരോഗ്യത്തില്‍ ഭക്ഷണത്തിനും ഭക്ഷണ ശീലത്തിനുമുള്ള സ്വാധീനത്തെക്കുറിച്ചുള്ള പഠനമാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രവര്‍ത്തന മേഖല.

രാമായണ ശീലുകളാല്‍ മുഖരിതമാകും, പങ്കെടുക്കുന്നത് 700 സുകൃതികള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന്റെ ഉദ്ഘാടനച്ചടങ്ങിന് ആത്മീയപ്രഭ പകരാന്‍ സുകൃതം ഭാഗവത യജ്ഞസമിതിയുടെ പ്രവര്‍ത്തകരെത്തും. ‘സുകൃതം രാമായണാമൃതം’ എന്ന പേരില്‍ 700 ലേറെ പേരുടെ അധ്യാത്മരാമായണ പാരായണം ഉച്ചയ്‌ക്ക് 12 മുതലാണ് ആരംഭിക്കുന്നത്. വേദിയുടെ മുന്‍നിരയില്‍ ഇരുവശത്തുമായി കേരളീയ വേഷത്തില്‍ എത്തുന്ന അമ്മമാരാണ് പാരായണത്തില്‍ പങ്കെടുക്കുന്നത്.

12ന് സമിതിയുടെ ആചാര്യനായ സ്വാമി ഉദിത് ചൈതന്യ വീഡിയോ ദൃശ്യം വഴി രാമായണ സന്ദേശം നല്‍കും. 12.05ന് രാമായണ പാരായണം ആരംഭിക്കും. ധ്യാനശ്ലോകങ്ങള്‍ പാരായണം ചെയ്താണ് തുടക്കം. തുടര്‍ന്ന് ബാലകാണ്ഡത്തിലെ അഹല്യസ്തുതി, അയോദ്ധ്യ കാണ്ഡം ഭരതന്റെ വനയാത്ര, ആരണ്യ കാണ്ഡത്തിലെ ലക്ഷ്മണോപദേശം, ശബര്യാശ്രമപ്രവേശം എന്നിവ പാരായണം ചെയ്യും. പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കുന്ന എല്ലാ പഠിതാക്കള്‍ക്കും സുകൃതം മംഗളപത്രവും നല്‍കും.

15 വര്‍ഷമായി യജ്ഞത്തിലൂടെ സേവനമെന്ന ആശയവുമായാണ് സമിതി പ്രവര്‍ത്തിച്ച് വരുന്നതെന്ന് ചെയര്‍മാന്‍ ജസ്റ്റിസ് എം. രാമചന്ദ്രന്‍, പ്രസിഡന്റ് ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജനറല്‍ സെക്രട്ടറി അതികായന്‍ പി.വി. എന്നിവര്‍ പറഞ്ഞു. 101 പെണ്‍കുട്ടികളുടെ സമൂഹ വിവാഹം ഇതിനോടകം സമിതി നടത്തിയിട്ടുണ്ട്. ഇതിനൊപ്പം വീല്‍ചെയര്‍ വിതരണം, അര്‍ബുദം ബാധിച്ച 183 കുട്ടികള്‍ക്ക് ധനസഹായം വിതരണം, കാലം മറന്ന കലാകാരന്മാരെ ആദരിക്കല്‍, സൈനികരെ ആദരിക്കല്‍, അന്നദാനം തുടങ്ങിയവയും സമിതി നടത്തി വരുന്നു. കഴിഞ്ഞ വര്‍ഷം എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ 3000 സുകൃതികള്‍ പങ്കെടുത്ത ലളിതാസഹസ്രനാമ പാരായണം നടത്തിയിരുന്നു.

രണ്ടാം ദിനം അഞ്ച് സെഷനുകള്‍
ത്രിദിന ദേശീയ കോണ്‍ക്ലേവിന്റെ രണ്ടാം ദിനമായ നാളെ രാമന്റെ ലോകവും ലോകത്തിന്റെ രാമനും എന്ന പ്രമേയത്തില്‍ സെഷനുകള്‍ നടക്കും. രാവിലെ 9.30ന് ഹിമാചല്‍ പ്രദേശ് സര്‍വകലാശാല പ്രൊഫസര്‍ ഡോ. സോണിയ ജസ്‌റോട്ടിയ അവതരിപ്പിക്കുന്ന തെക്കു കിഴക്കന്‍ ഏഷ്യയിലെ രാമകഥ പ്രഭാഷണം, ശേഷം 10.30ന് രാമകഥയിലെ ഭാരതീയ ആദര്‍ശങ്ങളും അവയുടെ ആഗോള സ്വാധീനവും എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.

ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കും. ഉച്ചയ്‌ക്ക് ശേഷം ദക്ഷിണേന്ത്യയിലെ രാമകഥകള്‍, കമ്പ രാമായണം, തമിഴ് ശാസ്ത്രീയ പാരമ്പര്യം-ചിന്മയ വിശ്വ വിദ്യാപീഠത്തിലെ ഡോ. എല്‍. സമ്പത്ത് കുമാര്‍, രാമകഥ നൃത്താവിഷ്‌ക്കാരത്തില്‍-ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. അരുണാ ഭിക്ഷു എന്നിവര്‍ സംസാരിക്കും. വൈകിട്ട് 6ന് കലാമണ്ഡലം ഗിരീഷും സംഘവും രാമ പട്ടാഭിഷേകം കഥകളി അവതരിപ്പിക്കും.

20ന് കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ പങ്കെടുക്കും

സമാപനദിനമായ 20ന് ഭാരതത്തിലുടനീളം രാമകഥയും പ്രാദേശിക ആവിഷ്‌കാരങ്ങളും എന്ന പ്രമേയത്തില്‍ പരിപാടികള്‍ നടക്കും. രാവിലെ 9.30ന് ഉത്തര ഹിമാലയ മേഖലയിലെ രാമകഥ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടക്കും. ഹിമാചല്‍ പ്രദേശ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ചന്ദ്ര കെ. സിങ്, ഹിന്ദി പ്രദേശങ്ങളിലെ രാമകഥ പാരമ്പര്യം എഴുത്തുകാരനായ ഡോ. അമ്പാ ശങ്കര്‍ വാജ്‌പേയി, വടക്കുകിഴക്കന്‍ ഭാരതത്തിലെ രാമകഥ പ്രചാരം പണ്ഡിതന്‍ വിഭവ് ഭൂഷണ്‍ ത്രിപാഠി, എന്നിവര്‍ സംസാരിക്കും.

വൈകിട്ട് 3ന് സമന്വയം എന്ന വിഷയത്തില്‍ ചര്‍ച്ചയോടെ സമാപനസഭ ആരംഭിക്കും. കേന്ദ്ര നിയമ നീതി പാര്‍ലമെന്ററി കാര്യ വകുപ്പ് സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ പങ്കെടുക്കും. കാലടി ശൃംഗേരി മഠത്തിലെ പ്രൊഫ. പി.വി. രാജരാമന്‍ രാമകഥ പാരമ്പര്യങ്ങളെക്കുറിച്ച് സംസാരിക്കും. നാലിന് നടക്കുന്ന സാംസ്‌കാരിക സായാഹ്നത്തോടെ മൂന്ന് ദിവസത്തെ കോണ്‍ക്ലേവ് സമാപിക്കും.

Tags: Janmabhumi Daily'One Epic- Many Stories – Ramakatha Conclave'Ramakatha Conclave
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമകഥാ ത്രിദിന കോണ്‍ക്ലേവിന് ഇന്നു തുടക്കം; കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

Kerala

കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം

Kerala

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

Kerala

മാതൃക പ്രിന്റ് ടെക്കിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച് പ്രൗഢഗംഭീര സദസ്സ്‌

Kerala

രാമകഥ എന്‍ക്ലേവ്: ഇനി സ്‌പോട്ട് രജിസ്ട്രേഷന്‍ മാത്രം

പുതിയ വാര്‍ത്തകള്‍

കാര്യവട്ടത്തെ ക്രിക്കറ്റ്: ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

ഹിന്ദി ഒഴിവാക്കാൻ പറ്റില്ല , ആദ്യം നിങ്ങളുടെ മനോഭാവം മാറ്റുക : തമിഴ്‌നാടിന്റെ ഹിന്ദി ഭാഷ വിരോധത്തിന് ചുട്ടമറുപടി നൽകി സുപ്രീം കോടതി

സവര്‍ക്കര്‍ വിരോധം: ദേശാഭിമാനിയുടെ ലേഖനം ചിന്ത പിന്‍വലിച്ചു

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് ഭാസ്‌കരീയമൊരുങ്ങി

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

യാഡ് നവീകരണം; കൊല്ലം–ഹുബ്ബള്ളി വാരാന്ത്യ സ്പെഷൽ എക്സ്പ്രസ് ട്രെയിൻ വഴി തിരിച്ചുവിടും

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

ചിന്താ ജെറോമിന്റെ പ്രബന്ധം ഗവേഷണത്തോട് ചെയ്യുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.