Kerala

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലുവ:പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ദേശീയപാതയില്‍ ഐശ്വര്യ നഗറിലെ അപാര്‍ട്ട്‌മെന്റിലെ താമസക്കാരിയെയാണ് കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്ത കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഐശ്വര്യ നഗര്‍ സ്വദേശിനി അനില തോമസ് (42) ആണ് മരിച്ചത്. ഇവര്‍ ഒറ്റയ്‌ക്കാണ് താമസിച്ചിരുന്നത്.

ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്. കാറിന്റെ പിന്‍സീറ്റില്‍ ചരിഞ്ഞ് കിടക്കുന്ന നിലയിലാണ് മൃതദേഹം.മൃതദേഹത്തിന് ദിവസങ്ങള്‍ പഴക്കമുണ്ട്.

അര്‍ബുദ ബാധിതയായിരുന്നു അനില തോമസ്. ആലുവ പൊലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

 

Recent Posts