Kerala

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പോലീസ് എവിടെയായാലും കയറും. സാധാരണ പൗരന്റെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ അയാളുടെ വീട്ടമുറ്റത്ത് മാത്രമാണോ പോലീസ് കയറുന്നത്? സാധാരണക്കാരുടെ ഫോണൊന്നും വാങ്ങിച്ചുവയ്‌ക്കാറില്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു. മെസിയുടെ പേരിലെ സാമ്പത്തികതട്ടിപ്പ് കേസിൽ റിപ്പോർട്ടർ ചാനലിൽ നടന്ന റെയ്ഡിൽ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി.

മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് അവരും സാധാരണ പൗരന്‍മാര്‍ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. അമിത് ഷായെ പിടിച്ചിറക്കിക്കൊണ്ടുപോകുന്ന ഫോട്ടോസ് ഉണ്ട്. അത് നിങ്ങൾ കണ്ടിട്ടുണ്ടോ? അതോ ഞാൻ കാണിച്ചുതരണോ? ഇവിടെയുള്ള വമ്പൻ മുതലാളിയുടെ വീട്ടിൽ കയറിയാലും ആദ്യം ഫോൺ പിടിച്ചുവാങ്ങിച്ചുവയ്‌ക്കും. ഇല്ലെന്ന് നിങ്ങൾ ഇപ്പോൾ പറ. അവരുടെ അടുക്കളയിലും ബെഡ്റൂമിലും കയറും. സീലിംഗുണ്ടെങ്കിൽ കുത്തിപ്പൊളിച്ചു നോക്കും. ഇതൊന്നും ഇന്ദിരാഗാന്ധിയുടെ കാലത്ത് തുടങ്ങിയതല്ല. ഇൻകം ടാക്സ് റെയ്ഡുകളിൽ ഞാൻ എന്റെ കുട്ടിക്കാലം മുതൽ കണ്ടിട്ടുള്ളതാണ്. അതിലൊന്നും ഒരു മാറ്റവും വന്നിട്ടില്ല. ഇനി അങ്ങോട്ടും അങ്ങനെ തന്നെയാണ് മുന്നോട്ടുപോകുക’- സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്രമന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രി പൂര്‍ണപിന്തുണയാണ് നല്‍കുന്നത്. മൂന്ന് വമ്പന്‍ പദ്ധതികള്‍ക്ക് മുഖ്യമന്ത്രി പിന്തുണ അറിയിച്ചതായും അത് ഏതൊക്കെയാണെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും, കഴിഞ്ഞ പത്തുവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്ന് പിന്തുണ കിട്ടിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. റെഡ് ബുക്കിനെ കുറിച്ച് എന്താണ് അഭിപ്രായമെന്ന് ചോദിച്ചപ്പോള്‍; പുതിയ ഭരണം വന്ന ശേഷം രക്ഷപ്പെട്ട് നടക്കുന്നയാളാണ് താന്‍. വീണ്ടും എന്നെ പിടിച്ച് ആ സ്ലോട്ടിലേക്ക് ഇടാതെ. നിങ്ങള്‍ക്ക് വലിയ പുതിയ പ്ലാനും ഉണ്ടോ?.

പുതിയ സര്‍ക്കാര്‍ വന്ന ശേഷം മുഖ്യമന്ത്രി നല്ല സഹകരണമാണ്. കഴിഞ്ഞ പത്തുവര്‍ഷം കിട്ടാത്തതതാണ് കിട്ടുന്നത്. ഇക്കാര്യം പറയുമ്പോള്‍ ദുര്‍വ്യംഗ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കരുത്. റെഡ് ബുക്കുകാര്‍ പറയുന്ന വഴിക്ക് വളച്ചൊടിച്ച് മാധ്യമങ്ങള്‍ വഴി മാറരുതെന്നും അദ്ദേഹം പറഞ്ഞു.

Recent Posts