തിരുവനന്തപുരം: ഹിമാചല്‍ പ്രദേശ് കേരളത്തിന് വാഗ്ദാനം ചെയ്ത വൈദ്യുതിയുടെ നിരക്ക് കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി. യൂണിറ്റിന് 13.50 രൂപയാണ് ഹിമാചല്‍ സമ്മതിച്ച നിരക്ക്. എന്നാല്‍ പകല്‍ ഈ നിരക്ക് തരാന്‍ കഴിയില്ലെന്ന നിലപാടിലാണ് കേരളം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹിമാചലിന് കെഎസ്ഇബി മെയില്‍ അയച്ചിരിക്കയാണ്.
രാത്രി 80 മെഗാവാട്ട് വൈദ്യുതിയാണ് ഹിമാചല്‍ പ്രദേശില്‍ നിന്ന് ലഭ്യമാക്കുക. ഇത് അപര്യാപ്തമായതിനാല്‍ വൈകീട്ട് 6 മണി മുതല്‍ രാവിലെ 6 മണി വരെ കൂടുതല്‍ വൈദ്യുതി ലഭ്യമാക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹിമാചല്‍ ഈ ആവശ്യം അംഗീകരിച്ചാലും ഇല്ലെങ്കിലും വാഗ്ദാനം നിരസിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തിനു കഴിയില്ല. വൈദ്യുതി നല്‍കാമെന്ന് സമ്മതിച്ചതു തന്നെ വലിയ കാര്യമാണ്.
















