തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും ഇരുട്ടില്‍ തപ്പി വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധി എന്ന് പരിഹരിക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്ന് മന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. വിഷയത്തില്‍ മുഖ്യമന്ത്രിയും ഇടപെട്ടിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ഈ പ്രയാസമുണ്ട്. കല്‍ക്കരി ക്ഷാമം, ഉല്‍പ്പാദനത്തിലെ കുറവ്, കൂടിയ ഉപയോഗം എന്നീ കാരണങ്ങള്‍ കൊണ്ട് ലഭ്യത പരിമിതമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
പകല്‍ സമയത്ത് വൈദ്യുതി നല്‍കാനാണ് ഹിമാചല്‍ പ്രദേശ് തയാറായിട്ടുള്ളത്. പകല്‍ സമയത്ത് സത്യത്തില്‍ ആവശ്യമില്ല. പകല്‍ സമയത്ത് കൂടുതല്‍ തരികയും രാത്രി സമയത്ത് കുറച്ച് തരികയും രണ്ടിനും ഒരേ പോലെ വില കൊടുക്കുകയും ചെയ്യുക എന്നത് പ്രായോഗികമല്ലെന്ന് മന്ത്രി പറഞ്ഞു.
















