തിരുവനന്തപുരം: വാഴക്കുല വിവാദത്തിലൂടെ വിമര്‍ശന വിധേയമായ ഡിവൈഎഫ്‌ഐ സംസ്ഥാനപ്രസിഡന്റ് ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാന്‍ നാലംഗ ഉപസമിതിയെ നിയോഗിച്ച് കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്. യോഗത്തില്‍ ഇടതുപക്ഷം ഈ നീക്കത്തെ ശക്തമായി എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിയുടെ പരാതിയിലാണ് നടപടി.
നവ ലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്നതായിരുന്ന ചിന്തയുടെ ഗവേഷണ വിഷയം. എന്നാല്‍ ബോധി കോമണ്‍സ് എന്ന വെബ്‌സൈറ്റില്‍ മലയാള സിനിമയെ കുറിച്ചു വന്ന ദ് മൈന്‍ഡ് സ്‌പേസ് ഓഫ് മെയിന്‍സ്ട്രീം മലയാള സിനിമ എന്ന ലേഖനത്തിന്‌റെ കോപ്പിയാണ് പ്രബന്ധമെന്ന പരാതി ഉയര്‍ന്നു. വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്ന പ്രബന്ധത്തിലെ പരാമര്‍ശം വലിയ നാണക്കേടുണ്ടാക്കുകയും ചെയതു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്നൊക്കെ പ്രബന്ധം പറഞ്ഞുവയ്‌ക്കുന്നുണ്ട്.
















