തിരുവനന്തപുരം:പഞ്ചാബ് നാഷണൽ ബാങ്ക് റിട്ടയറിംഗ് ക്ലബ്ബ് കേരളത്തിലെ ബാങ്ക് ജീവനക്കാർക്കും വിരമിച്ചവർക്കുമായി നടത്തിയ മലയാളം ചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനം ഷാജി ബർലി നേടി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വിരമിച്ച ഷാജി ബർലിക്ക് ക്ലബ്ബിന്റെ ഓണാഘോഷവേദിയിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ സർക്കിൾ ഹെഡ് ജഗദീഷ് കുമാർ ക്യാഷ് അവാർഡും പ്രശസ്‌തിപത്രവും സമ്മാനിച്ചു.












