ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഹിന്ദിയിൽ സംസാരിക്കുന്ന ഡീപ്ഫേക്ക് വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിച്ച കേസിൽ പ്രതി പിടിയില്‍. രാജസ്ഥാൻ അൽവാർ സ്വദേശിയായ 28കാരൻ ശ്യാബു ഖാനാണ് അറസ്റ്റിലായത്. രാജസ്ഥാനിലും മധ്യപ്രദേശിലുമായി തമിഴ്നാട് പൊലീസ് സിബി-സിഐഡി നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
ചെന്നൈയിൽ എത്തിച്ച ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിയുടെ മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, സിപിയുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴിയാണ് വീഡിയോകൾ പ്രചരിപ്പിച്ചിരുന്നതെന്ന് സിബി-സിഐഡി വ്യക്തമാക്കി. മധ്യപ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലും ആളുകളെ തട്ടിപ്പിനിരയാക്കാനാണ് വീഡിയോ നിർമ്മിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ബിഎൻഎസ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിക്കൊപ്പം കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തിവരികയാണ്. വീഡിയോകൾ നീക്കം ചെയ്യാൻ ഫേസ്ബുക്കിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
















