തിരുവനന്തപുരം: സ്വര്‍ണക്കടത്ത് അടക്കമുള്ള, സിപിഎം നേതാക്കള്‍ പ്രതികളായ കേസുകള്‍ നടത്താന്‍ പിണറായി സര്‍ക്കാര്‍ ചെലവിട്ടത് 245.62 കോടി രൂപയെന്ന് വിവരാവകാശ രേഖ. പത്തുവര്‍ഷം കൊണ്ട് പൊതു ഖജനാവില്‍ നിന്ന് ചെലവിട്ട പണമാണിത്. കാസര്‍കോട് സ്വദേശി എ.എസ്. അഷ്‌റഫ് വിവരാവകാശ നിയമ പ്രകാരം നല്‍കിയ ചോദ്യത്തിന് അഡ്വക്കേറ്റ് ജനറലില്‍ നിന്ന് ലഭിച്ച മറുപടിയാണിത്.
സുപ്രീം കോടതിയിലും ഹൈക്കോടതിയിലും വിവിധ ട്രിബ്യൂണലുകളിലും കേസ് നടത്താന്‍ ചെലവിട്ട തുകയാണിത്. ഗവര്‍ണറുമായുള്ള കേസുകളിലും സര്‍ക്കാര്‍ പണമാണ് സര്‍വകലാശാലകള്‍ ചെലവിട്ടത്. സുപ്രീം കോടതിയിലെ 789 കേസുകള്‍ക്ക് ചെവിട്ടത് 38.91 കോടി രൂപയാണ്. ഏറ്റവും കൂടുതല്‍ പണം നല്‍കിയത് അഡ്വ. ജയദീപ് ഗുപ്തയ്‌ക്കാണ്, 273 കേസുകളിലായി 8.91 കോടി രൂപ. അഞ്ചു കേസുകളിലായികപില്‍ സിബലിന് നല്‍കിയത് 5.62 കോടി രൂപയും.
ചില കേസുകളില്‍ ചെലവിട്ടത്
സോളാര്‍ – 1.20 കോടി
പെരിയ ഇരട്ടക്കൊല- 85 ലക്ഷം
സ്വര്‍ണക്കടത്ത് – 75 ലക്ഷം.
ലൈഫ് മിഷന്‍ – 55 ലക്ഷം
തിരു. വിമാനത്താവളം അദാനിക്കെതിരെ – 56 ലക്ഷം
ഹാരിസണ്‍സ് മലയാളം – 45 ലക്ഷം
കിഫ്ബി- 45 ലക്ഷം
സാന്റിയാഗോ മാര്‍ട്ടിന്‍ ലോട്ടറി – 17.50 ലക്ഷം
ചെറുവള്ളി എസ്‌റ്റേറ്റ് – 16.5 ലക്ഷം
സ്പ്രിങ്ക്‌ളര്‍ – രണ്ടു ലക്ഷം
















