നാസിക്: രാജ്യമൊട്ടാകെ ആഘോഷിക്കുന്ന ഗണേശ ചതുർത്ഥിയോട് അനുബന്ധിച്ച്, മഹാരാഷ്‌ട്രയിലെ നാസിക്കിലുള്ള ഒരു മധുരപലഹാരക്കട ഉപഭോക്താക്കൾക്കായി 24 കാരറ്റ് സ്വർണ്ണം പൂശിയ ‘മോദകങ്ങൾ’ വിൽക്കുന്നു.
‘സാഗർ സ്വീറ്റ്‌സ്’ എന്ന കട കിലോയ്‌ക്ക് 27,000 രൂപ നിരക്കിലാണ് ഈ പ്രത്യേക ‘ഗോൾഡൻ മോദകങ്ങൾ’ വിൽക്കുന്നത്. കൂടാതെ, കശുവണ്ടി, ഡ്രൈ ഫ്രൂട്ട്, ഓറഞ്ച്, മലായ് തുടങ്ങിയവ ഉൾപ്പെടെ 25ലധികം വ്യത്യസ്ത തരം മോദകങ്ങളും കട അവതരിപ്പിച്ചിട്ടുണ്ട്.
‘കാജു മോദക’ വില കിലോയ്‌ക്ക് 2,000 രൂപ.
‘പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള പ്രശസ്തമായ മധുരപലഹാരക്കടയായ ‘ബലറാം മല്ലിക് ആൻഡ് രാധാരമൺ മല്ലിക്’, ഇത്തവണ 1,100 കിലോഗ്രാം ഭാരമുള്ള കൂറ്റൻ മോദകം അവതരിപ്പിച്ചു.
അത്തിപ്പഴം, കശുവണ്ടി, ബദാം എന്നിവ ഉപയോഗിച്ചാണ് ഈ പ്രത്യേക കൂറ്റൻ മോദകം അലങ്കരിച്ചിരിക്കുന്നത്. പത്തുദിവസത്തെ ആഘോഷവേളയിൽ നഗരത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായി ഇത് മാറിക്കഴിഞ്ഞു. കൂടാതെ, പരമ്പരാഗത പാചകരീതികളും ആധുനിക രുചിക്കൂട്ടുകളും സംയോജിപ്പിച്ച് 40ഓളം വ്യത്യസ്ത തരം മോദകങ്ങളും ലഡ്ഡുക്കളും ഈ കട ഒരുക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
















