കാസര്‍കോട്: സെപ്തംബര്‍ 14 തിങ്കളാഴ്ച കാസര്‍കോട് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. വിനായക ചതുര്‍ത്ഥി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് അവധി . ജില്ലാ കളക്ടര്‍ ആണ് അവധി പ്രഖ്യാപിച്ചത്.
മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സര്‍വകലാശാല പരീക്ഷകള്‍, സ്‌കൂള്‍ ബോര്‍ഡ് പരീക്ഷകള്‍, പൊതു നിയമന പരീക്ഷകള്‍ എന്നിവയ്‌ക്ക് അവധി ബാധകമല്ല.അവശ്യ സേവനങ്ങള്‍, സര്‍ക്കാര്‍ ട്രഷറികള്‍, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന വാണിജ്യ ബാങ്കിംഗ് സ്ഥാപനങ്ങള്‍ എന്നിവ സാധാരണ പോലെ പ്രവര്‍ത്തിക്കും.
പ്രശസ്തമായ മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലെ ഗണേശോത്സവവും വിഗ്രഹ നിമഞ്ജന ചടങ്ങുകളും പ്രമാണിച്ച് ജില്ലയില്‍ വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്.















