ലണ്ടന്‍:തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി. അജിത് മത്സരാര്‍ഥിയായ ലണ്ടനിലെ സില്‍വര്‍സ്റ്റോണ്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന കാറോട്ട മത്സരം ഫ്‌ലാഗ് ഓഫ് ചെയ്യാന്‍ വിജയ് എത്തിയപ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്.
നടി തൃഷയും ഇവിടെയെത്തി. തൃഷ എത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വൈറലായി. നടി രാധിക ശരത് കുമാറാണ് തൃഷയുമൊത്തുളള ചിത്രങ്ങള്‍ പങ്കുവച്ചത്.
ഇടവേളയ്‌ക്ക് ശേഷമാണ് അജിത് വീണ്ടും പ്രൊഫഷണല്‍ കാറോട്ട മത്സര രംഗത്തേക്ക് എത്തുന്നത്.
ഫോര്‍മുല വണ്‍ മത്സരങ്ങള്‍ക്ക് പേരുകേട്ട യുകെയിലെ ഏറ്റവും പ്രശസ്തമായ ട്രാക്കുകളിലൊന്നാണ് സില്‍വര്‍സ്റ്റോണ്‍. വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിന് ഔദ്യോഗിക സന്ദര്‍ശനത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി.
















