തൃശൂര്‍: ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചതില്‍ ഭര്‍ത്താവ് മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ചാലക്കുടി വിജയ രാഘവപുരം റബര്‍ എസ്റ്റേറ്റിന് സമീപം കുടന്‍മാട്ടി വിജയന്‍ (65)നാണ് വീട്ടില്‍ ഫാനില്‍ തൂങ്ങി മരിച്ചത്. വിഷം കഴിച്ച വിജയന്റെ ഭാര്യ അജിത (61) സ്വകാര്യ ആശുപത്രി ചികിത്സയിലാണ്.
ശനിയാഴ്ചയാണ് സംഭവം. വീട്ടില്‍ ബഹളം കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴാണ് വിജയനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവശ നിലയിലായ അജിതയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിജേഷ്, വിജീഷ എന്നിവരാണ് ദമ്പതികളുടെ മക്കള്‍. മരുമക്കള്‍ മായ, സന്തോഷ്. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ടിന് ചാലക്കുടി നഗരസഭ ശ്മശാനത്തില്‍.
















