Football

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മലപ്പുറം: സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം സീസണിന് മുന്നോടിയായി മികച്ച സൈനിംഗുകള്‍ തുടര്‍ന്ന് മലപ്പുറം എഫ്സി. കേരള പോലീസ് താരം സജീഷ് ഇ.കെ ആണ് മളപ്പുറവുമായി സൈന്‍ ചെയ്ത ഏറ്റവും പുതിയ ഫുട്‌ബോളര്‍. കഴിഞ്ഞ എസ്എല്‍കെ സീസണില്‍ ഫോഴ്സ കൊച്ചിക്ക് വേണ്ടി കളിച്ചിരുന്നു.

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളത്തിലിറങ്ങിയിട്ടുള്ള സജീഷ് കേരള പ്രീമിയര്‍ ലീഗില്‍ കേരള പോലീസിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് ലീഗിലെ ടോപ് സ്‌കോറര്‍ ആയ താരമാണ്. ഫോഴ്സ കഴിഞ്ഞ സീസണില്‍ നിറം മങ്ങിയെങ്കിലും ടീമിന്റെ ഭാഗമായിരുന്ന സജീഷ് മികവ് പുലര്‍ത്തിയിരുന്നു. ഫോഴ്‌സയ്‌ക്കായി എട്ട് മത്സരങ്ങള്‍ കളിച്ച സജീഷ് രണ്ട് ഗോളുകളുമായി എസ്എല്‍കെയിലേക്കുള്ള വരവറിയിച്ചത്.

കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ്വ്‌സ്, എഫ്.സി ഡെക്കാന്‍, എഫ്.സി കേരള എന്നീ ക്ലബ്ബുകള്‍ക്കായും ബൂട്ടണിഞ്ഞിട്ടുണ്ട്. സെന്റര്‍ ഫോര്‍വേഡ് പൊസിഷന് പുറമെ വിങ്ങുകളിലൂടെയും വേഗത്തില്‍ ആക്രമണം അഴിച്ചുവിടാന്‍ ശേഷിയുള്ള അറ്റാക്കിംഗ് പ്ലെയര്‍ കൂടിയാണ് ഈ പാലക്കാട് സ്വദേശി. ഫിനിഷിംഗ് മികവും ചടുലമായ നീക്കങ്ങളുമാണ് സജീഷിന്റെ പ്രധാന കരുത്ത്.

Recent Posts