
കോഴിക്കോട് : പേരാമ്പ്രയില്‍ ബന്ധുവിന്‌റെ നേതൃത്വത്തില്‍ ലഹരി നല്‍കി മയക്കി ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ നാല് പേര്‍ പിടിയില്‍. നടുവണ്ണൂര്‍ സ്വദേശി റജീഷ്, കരുവണ്ണൂര്‍ സ്വദേശികളായ അഭിലാഷ്, ഹുസൈന്‍, വെള്ളിയൂര്‍ സ്വദേശി ജാസിഫ് എന്നിവരാണ് പിടിയിലായത്.
യുവതിയെ ഭീഷണിപ്പെടുത്തി ലഹരി നല്‍കിയ ശേഷം വിവിധയിടങ്ങളില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്നും ഇതിന്‌റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണ് പരാതി. പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബന്ധു മറ്റു പ്രതികളെ ഭീഷണിപ്പെടുത്തി പണം വാങ്ങിയെടുത്തെന്നും യുവതി പറയുന്നു.