Kerala

സംഭരണികളില്‍ ശേഷിക്കുന്നത് 63 ശതമാനം വെള്ളം, മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം കുറവ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഇടുക്കി : സംസ്ഥാനത്തെ വൈദ്യുതി ബോര്‍ഡിന്റെ സംഭരണികളില്‍ ആകെ ശേഷിക്കുന്നത് 63 ശതമാനം വെള്ളം. മുന്‍ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 25 ശതമാനം കുറവ്. സംസ്ഥാനത്തിന്റെ പ്രതിദിന ഉപയോഗം 100 ദശലക്ഷം യൂണിറ്റിനോടടുക്കുമ്പോള്‍, ഇത് 2610.11 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമേ ഉള്ളൂ. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മുന്‍ വര്‍ഷത്തേക്കാള്‍ 13 അടിയിലേറെ കുറഞ്ഞു.
പുറത്തുനിന്ന് കൂടിയ അളവില്‍ വൈദ്യുതി എത്തിക്കുന്നതിലും പ്രതിസന്ധി തുടരുന്നതിനാല്‍ ആഭ്യന്തര ഉത്പാദനം കൂട്ടാനുള്ള ശ്രമത്തിലാണ് ബോര്‍ഡ് . അങ്ങനെയെങ്കില്‍ നിലവിലെ സംഭരണം അധിക ദിവസത്തേയ്‌ക്ക് തികയില്ല.
പ്രധാന പദ്ധതിപ്രദേശങ്ങളില്‍ മഴ ലഭിച്ചാല്‍ മാത്രമേ ആശ്വാസത്തിനു വകയുള്ളൂ.

 

 

Recent Posts