Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടതും വലതും വീഴ്ചയില്‍ ഒറ്റക്കെട്ട് ; തൊഴില്‍ദിന നഷ്ടം കുത്തനെ വര്‍ദ്ധിപ്പിച്ച് വിബി ജി റാംജി പദ്ധതി അട്ടിമറിക്കുന്നു

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Sep 12, 2026, 07:17 am IST
inKerala

കൊല്ലം: തദ്ദേശസ്ഥാപനങ്ങള്‍ ഭരിക്കുന്നത് എല്‍ഡിഎഫായാലും യുഡിഎഫായാലും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ വിബി-ജി റാം ജി പദ്ധതിയോട് പുലര്‍ത്തുന്നത് ശത്രുതാപരമായ മനോഭാവം. പദ്ധതിയെ അട്ടിമറിക്കാനുള്ള നിശബ്ദവും തീവ്രവുമായ നീക്കത്തിന്റെ ഭാഗമായി ആഗസ്ത് വരെ സംസ്ഥാനത്ത് തൊഴില്‍ദിന നഷ്ടം ഒന്നര കോടിയിലധികം. തൊഴിലാളികള്‍ക്ക് ആവശ്യാനുസരണം തൊഴില്‍ ഉറപ്പാക്കുന്നതില്‍ സംസ്ഥാനതലം മുതല്‍ തദ്ദേശതലത്തില്‍ വരെ വീഴ്ച വരുത്തിയത് തൊഴിലാളികള്‍ക്കിടയില്‍ ചര്‍ച്ചയാണ്.

ഈ സാമ്പത്തിക വര്‍ഷം ആഗസ്ത് വരെയുള്ള കാലയളവില്‍ വിബി – ജി റാം ജി തൊഴിലുറപ്പ് പദ്ധതിയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ തൊഴില്‍ ദിന സൃഷ്ടിയില്‍ വന്‍ ഇടിവുണ്ടായി. 2025-26 സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ആഗസ്റ്റ് മാസം വരെ 3.44 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച സ്ഥാനത്ത് നടപ്പ് സാമ്പത്തിക വര്‍ഷം ആഗസ്റ്റ് വരെ സൃഷ്ടിച്ചത് 1.89 കോടി തൊഴില്‍ ദിനങ്ങള്‍ മാത്രം. 1.54 കോടി തൊഴില്‍ ദിനങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയത്. പദ്ധതി നിര്‍വഹണതലത്തിലുള്ള വീഴ്ചയാണ് തൊഴില്‍ ദിനങ്ങള്‍ ഇത്രയധികം കുറയാന്‍ കാരണമായത്. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് ആവശ്യാനുസരണം തൊഴില്‍ നല്‍കുന്നതിന് വേണ്ട പ്രവൃത്തികള്‍ മുന്‍കൂട്ടി കണ്ടെത്തുകയും സാങ്കേതിക അനുമതികളും ഭരണാനുമതികളും സമയബന്ധിതമായി നേടുകയും തൊഴിലിടങ്ങള്‍ തുറക്കുകയും ചെയ്യേണ്ടത് നിര്‍വഹണ സംവിധാനത്തിന്റെ ഉത്തരവാദിത്വമാണ്.

നടപ്പ് സാമ്പത്തിക വര്‍ഷം ജൂണ്‍ വരെ പഴയ ദേശീയ ഗ്രാമീണതൊഴിലുറപ്പു പദ്ധതിയില്‍ സംസ്ഥാനത്ത് സൃഷ്ടിച്ചത് 1,20,71,584 തൊഴില്‍ ദിനങ്ങളാണ്. ജൂലൈ മുതല്‍ ആരംഭിച്ച വിബി-ജി റാം ജി പദ്ധതിയില്‍ ജൂലായ്-ആഗസ്റ്റ് മാസങ്ങളില്‍ സൃഷ്ടിച്ചത് 69,23,386 തൊഴില്‍ ദിനങ്ങളും. കേന്ദ്ര സര്‍ക്കാരിന്റെ കണക്കു പ്രകാരം ഏപ്രില്‍ മുതല്‍ ആഗസ്ത് വരെ സൃഷ്ടിക്കപ്പെട്ട തൊഴില്‍ദിനങ്ങളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1,54,08,940 തൊഴില്‍ ദിനങ്ങളുടെ കുറവുണ്ടായതായി കണ്ടെത്തി. പദ്ധതിയില്‍ അവിദഗ്ധ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഒരു ദിവസത്തെ കൂലി 401 രൂപയാണ്. ഒന്നരക്കോടിയോളം തൊഴില്‍ ദിനങ്ങള്‍ നഷ്ടപെടുത്തിയത് കാരണം സാധാരണക്കാരായ തൊഴിലാളികള്‍ക്ക് കടുത്ത സാമ്പത്തിക നഷ്ടമാണുണ്ടായത്. പുതിയ വികസിത് ഭാരത്ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ (വിബി – ജി റാം ജി ) നിയമം തൊഴിലാളികള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാണ്. പ്രതിവര്‍ഷം ഒരു കുടുംബത്തിന് നേരത്തേ ഉണ്ടായിരുന്ന 100 തൊഴില്‍ദിനത്തിന് പകരം 125 ദിവസമായി വര്‍ദ്ധിപ്പിച്ചു നല്‍കിയ സാഹചര്യത്തില്‍ തൊഴില്‍ ദിനങ്ങളില്‍ ഉണ്ടായ ഈ ഇടിവ് പദ്ധതിയുടെ തദ്ദേശതല ആസൂത്രണത്തെയും നിരീക്ഷണ സംവിധാനത്തെയും ഗൗരവമായി പരിശോധിക്കേണ്ട സാഹചര്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഗ്രാമ പഞ്ചായത്തുകളുടെ കെടുകാര്യസ്ഥത മൂലം ആവശ്യമായ തൊഴില്‍ ലഭ്യമല്ലാത്തതിന്റെ പേരില്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നത് ഗൗരവമായി കണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. തൊഴില്‍ ആവശ്യപ്പെട്ട തൊഴിലാളിക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് പകരം പദ്ധതിയില്‍ തൊഴില്‍ ലഭ്യമല്ലെന്ന പ്രതീതി സൃഷ്ടിക്കുകയാണ് നിലവിലെ രീതി. സംസ്ഥാനതലം മുതല്‍ ഗ്രാമപഞ്ചായത്ത് തലം വരെ പദ്ധതി നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Tags: National Rural Employment Guarantee Schemeതദ്ദേശസ്ഥാപനങ്ങള്‍വിബി-ജി റാം ജി പദ്ധതിVibi-G Ram Ji Project
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

തൊഴിലുറപ്പിന് പുതിയ മുഖം

Kerala

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ 211 പരാതികള്‍ തീര്‍പ്പാക്കി , 84,625 രൂപ തിരിച്ചടപ്പിച്ചു

India

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: വേതനം വര്‍ധിപ്പിച്ച് കേന്ദ്രം; പുതുക്കിയ നിരക്ക് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.