Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2026, 06:42 am IST
inKerala
സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു

ഇടുക്കി: സത്രം എയര്‍ സ്ട്രിപ്പിന്റെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ ധാരണ. വനം-റവന്യു വകുപ്പുകള്‍ തമ്മില്‍ ഉണ്ടായിരുന്ന തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ 6.5 ഏക്കര്‍ സത്രത്തില്‍ വനംവകുപ്പ് വിട്ടുനല്‍കും.

പകരം അതേ അളവില്‍ ഭൂമി റവന്യു വകുപ്പ് മറ്റൊരിടത്ത് കൈമാറും. വനംവകുപ്പിന്റെ എതിര്‍പ്പു മൂലം മൂന്ന് വര്‍ഷത്തിലധികമായി പണി മുടങ്ങിക്കിടക്കുകയായിരുന്നു. എന്‍സിസിയുടെ എയര്‍ വിങ് കേഡറ്റുകള്‍ക്കു വിമാനം പറത്താന്‍ പരിശീലനം നല്‍കാനാണ് സത്രത്തില്‍ എയര്‍ സ്ട്രിപ് നിര്‍മ്മിച്ചത്. 800 മീറ്റര്‍ റണ്‍വേയും വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള ഹാങ്ങറും വാച്ച് ടവറുമൊക്കെ പൂര്‍ത്തിയായിരുന്നു. വ്യോമസേനയുടെ ചെറുവിമാനവും, ഹെലിക്കോപ്റ്ററും പരീക്ഷണ ലാന്‍ഡിങ് വിജയകരമായി നടത്തുകയും ചെയ്തു.

ഇതിനിടെ കനത്ത മഴയില്‍ റണ്‍വേയുടെ ഷോള്‍ഡറിന്റെ ഒരു ഭാഗം ഇടിഞ്ഞു പോയി. ഇവിടെ സംരക്ഷണ ഭിത്തി കെട്ടുന്നതു വനം വകുപ്പ് തടഞ്ഞു. എയര്‍ സ്ട്രിപ്പിലേക്കുള്ള റോഡില്‍ 400 മീറ്റര്‍ ടാറിങ് നടത്താനും വനംവകുപ്പ് അനുവദിച്ചിരുന്നില്ല. ഇതോടെയാണ് എയര്‍ സ്ട്രിപ് നിര്‍മ്മാണം സ്തംഭിച്ചത്.

എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 24 കോടി രൂപ എന്‍സിസി സര്‍ക്കാരിനു കൈമാറിയിട്ടുണ്ട്. ഇതില്‍ 14 കോടി രൂപ ഇതുവരെ ചെലവായി. ഇടിഞ്ഞുപോയ സംരക്ഷണ’ഭിത്തി നിര്‍മ്മിക്കാന്‍ മണ്ണു പരിശോധനക്ക് പൊതുമരാമത്ത് വകുപ്പിനോട് കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എയര്‍ സ്ട്രിപ്പിനോട് അനുബന്ധിച്ച് ഡ്രോണ്‍ സ്‌റ്റേഷനും റിമോട്ട് പൈലറ്റ് ട്രെയിനിംഗ് സെന്ററും തുടങ്ങാന്‍ എന്‍സിസി തീരുമാനിച്ചിട്ടുണ്ട്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇടുക്കിയുടെ വിനോദസഞ്ചാര, ദുരന്തനിവാരണ മേഖലകള്‍ക്കും വലിയൊരു മുന്നേറ്റമായി സത്രം എയര്‍സ്ട്രിപ്പ് മാറും. സിറിയക് തോമസ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ കളക്ടര്‍ ഡോ. ദിനേശ് ചെറുവാട്ട്, കോട്ടയം ഡിഎഫ്ഒ പ്രഭുല്‍ അഗര്‍വാള്‍, പൊതുമരാമത്ത് എക്‌സി. എഞ്ചിനീയര്‍ പി.കെ. ധന്യ, സര്‍വേ ഡപ്യൂട്ടി ഡയറക്ടര്‍ എസ്.എസ്. ബിനു എന്നിവര്‍ പങ്കെടുത്തു.

Tags: idukkiSatram airstripConstruction of the Satram airstrip
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.