കൊച്ചി: ഒരുവിഭാഗം ജീവനക്കാര്‍ പണിമുടക്കിയതിനെത്തുടന്ന് രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു. ആഴ്ചയില്‍ അഞ്ച് ദിവസം മാത്രമേ പ്രവൃത്തി ദിനമാക്കാവൂ എന്നും വേതനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്കിയത്.
ബാങ്ക് ശാഖങ്ങള്‍ ഭാഗികമായി അടഞ്ഞു കിടന്നുവെങ്കിലും യുപിഐ, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടില്ല. സ്വകാര്യമേഖല ബാങ്കുകളെ ബാധിച്ചില്ല.
എല്ലാ ശനിയാഴ്ചകളും അവധി ദിവസങ്ങളായി പ്രഖ്യാപിക്കണമെന്നാണ് യൂണിയനുകളുടെ ആവശ്യം. നിലവില്‍ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകള്‍ അവധിയാണ്.
















