
ഇടുക്കി: അടിമാലിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു.ഇഹാന്‍, റിഹാന്‍ എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്.
വലിയകാട്ടില്‍ അഫ്‌സല്‍-സാന്ദ്ര ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് മരിച്ചത്.
പെയിന്റിന്റെ തിന്നര്‍ കുടിച്ചതാണ് മരണകാരണമെന്ന് കുട്ടികളെ ആശുപത്രിയിലെത്തിച്ച പിതാവ് പറഞ്ഞു. എന്നാല്‍ സംഭവം കൊലപാതകമാണോ എന്ന് പൊലീസ് പരിശോധിക്കുന്നു.മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
കുട്ടികളുടെ മാതാപിതാക്കള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതാണ് പൊലീസിന് സംശയം ഉണ്ടാകാന്‍ കാരണം.