Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: തോന്നയ്‌ക്കലില്‍ ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു.സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബസ് കാത്ത് നില്‍ക്കുമ്പോള്‍ വിദ്യാര്‍ഥിയെ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു.തോന്നയ്‌ക്കല്‍ മങ്കാട്ടുമൂല സ്വദേശികളായ ഷോബിത്ത്, ദില്‍ഷാന്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

സായിഗ്രാം കോളേജിലെ ഡിഗ്രി വിദ്യാര്‍ഥി വിഘ്‌നേഷിനാണ് വെട്ടേറ്റത്. ആക്രമണ ദൃശ്യങ്ങള്‍ പുറത്തു വന്നു.

തലയ്‌ക്ക് ആഴത്തില്‍ മുറിവേറ്റ വിഘ്‌നേഷിനെ ആദ്യം ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലിയ മുറിവായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ആക്രണത്തിന്‍രെ കാരണം വ്യക്തമല്ല.

 

Recent Posts