India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

അമേരിക്കയിലെ സാമ്പത്തിക വിദഗ്ധനായ ജെഫ്രി സെയ്ക്സ് ഇന്ത്യ അമേരിക്കയെപ്പോലും പിന്തള്ളി ലോകത്തിലെ സാമ്പത്തിക ശക്തിയാകുമെന്ന് പ്രഖ്യാപിച്ചതോടെ മോദിയ്ക്കെതിരായ വാര്‍ത്തകള്‍ക്ക് മോഹിച്ച ഇന്ത്യയിലെ ജേണലിസ്റ്റിന് നിരാശ.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: അമേരിക്കയിലെ സാമ്പത്തിക വിദഗ്ധനായ ജെഫ്രി സെയ്‌ക്സ് ഇന്ത്യ അമേരിക്കയെപ്പോലും പിന്തള്ളി ലോകത്തിലെ സാമ്പത്തിക ശക്തിയാകുമെന്ന് പ്രഖ്യാപിച്ചതോടെ മോദിയ്‌ക്കെതിരായ വാര്‍ത്തകള്‍ക്ക് മോഹിച്ച ഇന്ത്യയിലെ ജേണലിസ്റ്റിന് നിരാശ. ഇന്ത്യയുടെയും മോദിയുടെയും ബിജെപിയുടെയും തകര്‍ച്ച കാണാന്‍ മോഹിക്കുന്ന മാധ്യപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയുടെ ചോദ്യത്തിനാണ് ഇന്ത്യ വൈകാതെ അമേരിക്കയെപ്പോലും പിന്തള്ളുന്ന ലോകസാമ്പത്തിക ശക്തിയായി മാറുമെന്ന് ജെഫ്രി സെയ്‌ക്സ് പ്രവചിച്ചത്. ഇതോടെ ഇന്ത്യയുടെ തകര്‍ച്ചയ്‌ക്ക് കാതോര്‍ക്കുന്ന രാജ് ദീപ് സര്‍ദേശായിയുടെ മുഖം മങ്ങുന്നത് കാണാമായിരുന്നു.

ഒരു അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനും അക്കാദമിക്ക് പണ്ഡിതനും, പബ്ലിക് പോളിസി അനലിസ്റ്റും കൊളംബിയ യൂണിവേഴ്സിറ്റിയിലെ എർത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ഡയറക്ടറുമാണ് ജെഫ്രി ഡേവിഡ് സെയ്‌ക്സ്.ഇന്ത്യയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയെക്കുറിച്ച് ഇദ്ദേഹത്തോട് ചോദിച്ചതാണ് രാജ് ദീപ് സര്ദേശായി. “ഇന്ത്യ അതിവേഗം വളരുന്ന ലോക സാമ്പത്തിക ശക്തിയാണ്. ചൈനയില്‍ നിന്നുള്ള വിദേശ നിക്ഷേപം ഇന്ത്യയിലെ സംയുക്ത സംരംഭങ്ങളില്‍ വര്‍ധിച്ചുവരികയാണ്. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയും ചൈനയും ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളായി മാറും. . “- ജെഫ്രി സെയ്‌ക്സ് പറയുന്നു.

“സാമ്പത്തിക ശക്തിയുടെ കാര്യത്തില്‍ ഇന്ത്യയും ചൈനയും അമേരിക്കയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുംഈ നൂറ്റാണ്ടില്‍ എപ്പോഴെങ്കിലും ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുകയും ചെയ്യും” – ജെഫ്രി സെയ്‌ക്സ് അഭിപ്രായപ്പെട്ടു. ഇത് കേട്ട് മ്ലാനവദനനായി ഇരിക്കുന്ന രാജ് ദീപ് സര്‍ദേശായിയെയാണ് അപ്പോള്‍ കണ്ടത്.

Recent Posts