സംഗീത് പ്രതാപിനെയും ഷറഫുദീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ സെപ്റ്റംബർ 18ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. നടി നിലീൻ സാന്ദ്ര കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്ന ചിത്രത്തിൽ അഖില ഭാർഗവനാണ് നായിക. ഡോക്ടർ പോൾസ് എന്റർടൈൻമെന്റിന്റെയും ഡ്രീം ബിഗ് ഫിലിംസിന്റെയും ബാനറിൽ ഡോക്ടർ പോൾ വർഗീസും സുജിത് ജെ നായരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസും ഓവർസീസിൽ ദി പ്ലോട്ട് പിക്ചേഴ്സുമാണ് ചിത്രം വിതരണം ചെയ്യുന്നത്
















