
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 240 രൂപയും പവന് 1,920 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,051 രൂപയിലും പവന് 1,12,120 രൂപയിലുമാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്.
18 കാരറ്റ് സ്വർണത്തിനും ഇന്ന് വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 195 രൂപ കുറഞ്ഞ് 11,515 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എട്ട് ഗ്രാമിന് 92,120 രൂപയാണ് ഇന്നത്തെ നിരക്ക്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്ക് ഉപയോഗിക്കുന്ന 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 150 രൂപ കുറഞ്ഞ് 8,970 രൂപയായി. എട്ട് ഗ്രാമിന് 71,760 രൂപയാണ് വില. ഒമ്പത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപ കുറഞ്ഞ് 5,785 രൂപയും എട്ട് ഗ്രാമിന് 46,280 രൂപയുമായി. അതേസമയം വെള്ളി വിലയിലും നേരിയ മാറ്റം പ്രകടമാണ്. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 ഗ്രാമിന് 2,450 രൂപയുമാണ് ഇന്നത്തെ നിരക്ക്.