കൊല്ലം:കടയ്‌ക്കലില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. കടയ്‌ക്കല്‍ ചരിപ്പറമ്പ് വിളയില്‍ അമൃതത്തില്‍ അനീഷിന്റെ ഭാര്യ ശാലിനി(37) ആണ് മരിച്ചത്.
ഒരാഴ്ച മുമ്പ് വീടിനകത്ത് ഗ്യാസ് കുറ്റിയുടെ സമീപം നിന്നാണ് ശാലിനിക്ക് പാമ്പുകടിയേറ്റത്. ഉടന്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.കഴിഞ്ഞ ദിവസം വീട്ടില്‍വച്ച് വീണ്ടും അസ്വസ്ഥതകള്‍ ഉണ്ടായതോടെ അഞ്ചലിലെ ആശുപത്രിയില്‍ എത്തി മരുന്ന് വാങ്ങി.
ശാരീരിക അസ്വസ്ഥതകള്‍ കൂടിയതിനെ തുടര്‍ന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശാലിനിയുടെ ഭര്‍ത്താവ് അനീഷ് വിദേശത്താണ്.
















