തിരുവനന്തപുരം:പി എം ശ്രീ പദ്ധതി നടപ്പാക്കുന്നതില്‍ കെപിസിസി ഭാരവാഹി യോഗത്തില്‍ എതിര്‍പ്പ്. പദ്ധതി നടപ്പാക്കരുതെന്ന് ഒരു വിഭാഗം നേതാക്കള്‍ ഭാരവാഹി യോഗത്തില്‍ ആവശ്യപ്പെട്ടു.
പി എം ശ്രീ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായതിനാല്‍ പദ്ധതി നടപ്പാക്കാരുതെന്ന് കെപിസിസി യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ പിഎം ശ്രീ മാത്രമല്ല തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമെന്നും പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ആകില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ മറുപടി നല്‍കി.കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, കേന്ദ്രത്തിന് മുന്‍പാകെ ഉപാധികള്‍ വയ്‌ക്കുമെന്നും കെപിസിസി യോഗത്തില്‍ പറഞ്ഞു.
കന്ദ്രവുമായി ഇടത് സര്‍ക്കാര്‍ പിഎം ശ്രീ ധാരണപത്രം ഒപ്പിട്ടതാണ് ഇടത് തോല്‍വിക്ക് കാരണമെന്ന് പിഎം നിയാസ്, ദീപ്തി മേരി വര്‍ഗീസ്, മാത്യു കുഴല്‍നാടന്‍, എഎ ഷുക്കൂര്‍ തുടങ്ങിയ നേതാക്കള്‍ പറഞ്ഞു.എന്നാല്‍ പാഠ്യപദ്ധതി,നടപ്പാക്കുന്ന സ്‌കൂളുകള്‍ എന്നിവ സംസ്ഥാനം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും ഉപാധി വെക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പിഎം ശ്രീ നടപ്പാക്കുന്നതിനെ മുസ്ലീം ലീഗും എതിര്‍ക്കുന്നുണ്ട്.
















