തിരുവനന്തപുരം: ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു. കണ്ണൂരിൽ തുടങ്ങി, പതിറ്റാണ്ടുകളായി തിരുവനന്തപുരത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകനാണ്. കുടുംബാഗങ്ങളുടെയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കു ചേരുന്നതായി പിണറായി വിജയൻ അറിയിച്ചു.
തിരുവനന്തപുരത്ത് ജന്മഭൂമി ഓഫീസിൽ വച്ച മൃതദേഹത്തിൽ ജന്മഭൂമി കുടുംബാംഗങ്ങളും ബിജെപി പ്രവർത്തകരും അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് പ്രസ്‌ക്ലബ്ബിൽ പൊതുദർശനത്തിന് വച്ചു. ഇതിനു ശേഷം തിരുമലയിലെ അരയല്ലൂര്‍ വടകര നഗറില്‍ എവിആര്‍എ ബി4 വീട്ടിലേക്ക് കൊണ്ടുപോയി. പൊതു ദര്‍ശനത്തിനു ശേഷം വൈകിട്ട് 4 ന് ശാന്തികവാടത്തില്‍ സംസ്‌കരിക്കും.
പരേതയായ പ്രേമജയാണ് ഭാര്യ. മക്കള്‍ പ്രകുല (ഏഷ്യാനെറ്റ് ന്യൂസ്), മഞ്ജില. മരുമകന്‍ രതീഷ് അനിരുദ്ധന്‍(മാതൃഭൂമി ന്യൂസ്). പേരമക്കള്‍ ഗൗതമിയും ബാലാമണിയും.
















