India

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

റഷ്യ ഇന്ത്യയ്ക്ക് നല്‍കിയ എസ് 400 (ഇന്ത്യ ഇതിനെ വിളിക്കുന്നത് സുദര്‍ശന്‍ ചക്ര എന്നാണ്) എന്ന വ്യോമപ്രതിരോധസംവിധാനത്തിന്‍റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണെന്ന് സമ്മതിച്ച് റഷ്യ.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: റഷ്യ ഇന്ത്യയ്‌ക്ക് നല്‍കിയ എസ് 400 (ഇന്ത്യ ഇതിനെ വിളിക്കുന്നത് സുദര്‍ശന്‍ ചക്ര എന്നാണ്) എന്ന വ്യോമപ്രതിരോധസംവിധാനത്തിന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണെന്ന് സമ്മതിച്ച് റഷ്യ. ഏറ്റവും അകലേയുള്ള ശത്രുലക്ഷ്യത്തെ എസ് 400 അടിച്ചിട്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണത്രെ.

ഏകദേശം 314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനമാണ് എസ് 400 ല്‍ നിന്നയച്ച മിസൈല്‍ തകര്‍ത്തത്. എസ് 400ലെ മിസൈലിന്റെ പരാമവധി ദൂരം 400 കിലോമീറ്റര്‍ ആണ്. 314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനത്തെ തകര്‍ത്ത കാര്യം എസ് 400 ന്റെ എന്‍ഗേജ് മെന്‍റ് ഡേറ്റയില്‍ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. സ്വീഡനില്‍ നിന്നും പാകിസ്ഥാന്‍ വാങ്ങിയ സാബ് 2000 ഏരിയെ അവാക്സ് എന്ന വിമാനമാണ്.ഇന്ത്യ തകര്‍ത്തത്. 588 കോടി മുതല്‍ 798 കോടി രൂപ വരെ ഇതിന് വിലയുണ്ട്. പാകിസ്ഥാന് വലിയൊരു മുറിവാണ് എസ് 400 ല്‍ നിന്നും ചീറിപ്പാഞ്ഞ മിസൈല്‍ നല്‍കിയത്.

ഗ്രൂപ്പ് ക്യാപ്റ്റന്‍ അനിമേഷ് പട് ണി ആണ് ഈ മിസൈല്‍ അയച്ചത്. ഇത്രയ്‌ക്കും ദൂരേയുള്ള ലക്ഷ്യത്തെ ഇതിന് മുന്‍പ് എസ് 400 വീഴ്‌ത്തിയിട്ടില്ലത്രെ.

Recent Posts