
തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്ക് ഇതര സംസ്ഥാനങ്ങൾ സന്ദർശിച്ച് അവിടത്തെ സംസ്‌കാരിക-സാമൂഹ്യ-രാഷ്‌ട്രീയ കാര്യങ്ങൾ നേരിട്ടറിയാനുള്ള സാഹചര്യമൊരുക്കുന്ന കേന്ദ്ര വാർത്താവിനിമയ വകുപ്പിന്റെ സംവിധാന പ്രകാരം മേഘാലയം, സിക്കിം എന്നിവിടങ്ങളിൽനിന്നുള്ള മാധ്യമപ്രവർത്തകർ കൊച്ചി സന്ദർശിച്ചു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) യുടെ മേൽനോട്ടത്തിൽ സംഘടിപ്പിച്ച സംയുക്ത മാധ്യമ പര്യടനത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം. മാധയമപ്രവർത്തകർ സംഘം കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് സന്ദർശിച്ചു.
കേരളത്തിൽനിന്നുള്ള ഒന്നിലേറെ മാധ്യമ സംഘങ്ങൾ വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നുണ്ട്. ഇപ്പോൾ കശ്മീർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് കേരളത്തിൽനിന്നുള്ള മാധ്യമസംഘം.