Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ജപ്പാനില്‍ മിന്നിയാല്‍ ലക്ഷങ്ങള്‍; സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം സമ്മാനം വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2026, 07:26 am IST
inSports

തിരുവനന്തപുരം: ജപ്പാനിലെ നഗോയയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടുന്ന മലയാളി താരങ്ങള്‍ക്ക് വന്‍ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന കായിക മന്ത്രി ഒ.ജെ. ജനീഷ്.

സ്വര്‍ണ മെഡല്‍ നേടുന്ന താരത്തിന് 50 ലക്ഷം രൂപ, വെള്ളി മെഡല്‍ ജേതാവിന് 30 ലക്ഷം രൂപ, വെങ്കല മെഡല്‍ നേടുന്ന താരത്തിന് 20 ലക്ഷം രൂപ എന്നിങ്ങനെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണത്തെ പ്രത്യേകത, ഏഷ്യന്‍ ഗെയിംസ് ആരംഭിക്കുന്നതിന് മുമ്പുതന്നെ പാരിതോഷികം പ്രഖ്യാപിച്ചുവെന്നതാണ്. മുന്‍കാലങ്ങളില്‍ അന്താരാഷ്‌ട്ര മത്സരങ്ങളിലെ മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുന്നതില്‍ കാലതാമസമുണ്ടായിരുന്നുവെന്നും ഇത്തവണ ആ രീതി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങള്‍ മെഡല്‍ ജേതാക്കള്‍ക്ക് വലിയ സാമ്പത്തിക പാരിതോഷികങ്ങള്‍ നല്‍കുമ്പോള്‍ കേരളം തുച്ഛമായിട്ടാണ് നല്‍കാറുള്ളത്. ആ രീതിക്കാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കുന്നതും സംസ്ഥാന ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ്. മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് മാത്രമല്ല, അവരുടെ പരിശീലകര്‍ക്കും സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വര്‍ണം നേടുന്ന അത്‌ലറ്റിന്റെ പരിശീലകന് 5 ലക്ഷം, വെള്ളി 3 ലക്ഷം, വെങ്കലം 2 ലക്ഷം എന്നിങ്ങനെയാണ് സാമ്പത്തിക സമ്മാനം നല്‍കുന്നത്. താരത്തിന്റെ നേട്ടത്തിന് പിന്നിലെ പരിശീലകരുടെ പങ്ക് അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. മെഡല്‍ നേടുന്നവര്‍ക്ക് മാത്രമല്ല, ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന എല്ലാ മലയാളി താരങ്ങള്‍ക്കും 1 ലക്ഷം വീതം മുന്‍കൂറായി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഹരിയാന പോലുള്ള സംസ്ഥാനങ്ങള്‍ ഒരു കോടി വരെ പാരിതോഷികം നല്‍കുന്നുണ്ട്.

ഏകദേശം 30 മലയാളി താരങ്ങളാണ് ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നത്. മെഡല്‍ നേടുന്നതിന് മുമ്പുതന്നെ താരങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. കേരള താരങ്ങള്‍ മെച്ചപ്പെട്ട സൗകര്യത്തിനായി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കായിക സംഘടനകള്‍ പുതിയ രീതികളിലേക്ക് മാറണമെന്നും കളത്തിനു പുറത്തുള്ള മത്സരങ്ങള്‍ കാരണം താരങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ട്. അത് മാറണം- അദ്ദേഹം ആവശ്യപ്പെട്ടു. കായിക മേഖലയില്‍ നയപരമായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. 2026 ഏഷ്യന്‍ ഗെയിംസ് സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെ ജപ്പാനിലെ ഐച്ചി-നഗോയ മേഖലയില്‍ നടക്കും. ഇന്ത്യയ്‌ക്കായി മെഡല്‍ പ്രതീക്ഷയുള്ള നിരവധി മലയാളി താരങ്ങളാണ് ഇത്തവണ വിവിധ ഇനങ്ങളില്‍ മത്സരിക്കാനൊരുങ്ങുന്നത്.

Tags: JapanKerala teamState Sports Minister O.J. JeneeshAsian Games in Nagoya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

പുതിയ വാര്‍ത്തകള്‍

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.