പാലക്കാട് : ശാരീരിക ബുദ്ധിമുട്ട് കാരണമാണ് ഡൽഹിയിൽ പോകാതിരുന്നതെന്ന് രമ്യാ ഹരിദാസ് എംഎൽഎ. ഡൽഹിയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. മാധ്യമങ്ങൾ വേട്ടയാടുകയാണെന്നും ഇനിയെങ്കിലും എന്നെ വെറുതെ വിട്ടുകൂടെയെന്നും രമ്യാ ഹരിദാസ് പറഞ്ഞു. അതേസമയം കെ.സി. വേണുഗോപാലുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചു പ്രതികരിച്ചില്ല.
ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും സംഘടനയിലും ഉണ്ടാകുന്നതുപോലെയുള്ള സാധാരണ വിഷയങ്ങൾ മാത്രമാണെന്നും അത് സംസാരിച്ച് തീർക്കാവുന്നതേയുള്ളൂ . ഡിസിസി അധ്യക്ഷന്റെ മകളുടെ കല്യാണമാണ്. നേരത്തെ തീരുമാനിച്ചതാണ്. ഡൽഹിയിലേക്ക് പോകാനുള്ള ടിക്കറ്റുകളും കാര്യങ്ങളും ഒക്കെ എടുത്തിരുന്നു. ശാരീരികമായിട്ടുള്ള ബുദ്ധിമുട്ട് കാരണം പോയിട്ടില്ല’, അവർ പറഞ്ഞു.
ഡൽഹിയിൽ പോയതിനാൽ നേരിട്ട് രമ്യ ഹരിദാസ് ഹാജരായില്ലെന്നായിരുന്നു അന്വേഷണസമിതിയ്‌ക്ക് നേതൃത്വം നൽകുന്ന എംഎം ഹസൻ ഇന്നലെ പറഞ്ഞത്. എന്നാൽ ചോദ്യങ്ങളിൽ നിന്ന് കെപിസിസി പ്രസിഡന്റ് ഒഴിഞ്ഞുമാറി. അതേസമയം രമ്യ ഹരിദാസ് എംഎൽഎക്കെതിരെ നടപടിയെടുക്കാതെ വിവാദം ഒതുക്കാൻ നീക്കമെന്നാണ് സൂചന. നടപടി താക്കീതിൽ ഒതുക്കാൻ തീരുമാനിച്ചതായാണ് വിവരം.
















