പാലക്കാട്: അട്ടപ്പാടി ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം.
പുതൂര്‍ ചാവടിയൂര്‍ ഭാഗത്താണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.
കാലി മേയ്‌ക്കാന്‍ പോയവരാണ് ചാക്ക് കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലിസിനെ അറിയിച്ചു.. പുതൂര്‍ പൊലിസ് സംഭവ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
















