Varadyam

കവിത: ശരണം ഗണേശ…!

Published by
ജയചന്ദ്രന്‍ വെള്ളായണി

കരതലത്തിലെഴുന്നൊരാസ്വവിഷാണമൊന്നാലേ,
വിരവിലെഴുതുക നീ ഗണേശാ! ജീവിതഗ്രന്ഥം.
കരളില്‍നിറയും കദനമെല്ലാമകലെയായ് നീക്കാന്‍ …
വിരലുകള്‍ തന്‍ ചെറിയ ചലനംപോരുമേദേവാ ..!

കറുകമാലയുമായി ഞാന്‍ തിരുമുമ്പിലെത്തുമ്പോള്‍ ..
കരുണയോടേ വരവുമഭയവുമേകണേ ഭഗവന്‍ ..!
കരിമുഖാ,മിഴിപൂട്ടി മുകുളിത പാണിയായ് നില്പൂ..!
കഠിനമാകും വിനകളെല്ലാം പോയി മറയട്ടേ…!
—————————————
വിഷാണം = കൊമ്പ്‌

Recent Posts

കഥ: കത്തിയേറ്

Sep 6, 2026, 03:32 pm IST