കവിത: ശരണം ഗണേശ…!
കരതലത്തിലെഴുന്നൊരാസ്വവിഷാണമൊന്നാലേ, വിരവിലെഴുതുക നീ ഗണേശാ! ജീവിതഗ്രന്ഥം. കരളില്‍നിറയും കദനമെല്ലാമകലെയായ് നീക്കാന്‍ ... വിരലുകള്‍ തന്‍ ചെറിയ ചലനംപോരുമേദേവാ ..! കറുകമാലയുമായി ഞാന്‍ തിരുമുമ്പിലെത്തുമ്പോള്‍ .. കരുണയോടേ വരവുമഭയവുമേകണേ...











