Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആലോചനാമൃതം: ‘ഹിരമണ്മയേന പാത്രേണ”

അമ്പലപ്പുഴ രാജഗോപാല്‍byഅമ്പലപ്പുഴ രാജഗോപാല്‍
Sep 6, 2026, 01:51 pm IST
inSamskriti

ഹിരണ്മയേന പാത്രേണ
സത്യസ്യാപിഹിതം മുഖം
തത്ത്വം പൂഷന്നപാവൃണു
സത്യധര്‍മ്മായ ദൃഷ്ടയേ

സത്യത്തിന്റെ മുഖം സ്വര്‍ണ്ണമയമായ പാത്രംകൊണ്ട് മൂടപ്പെട്ടിരിയ്‌ക്കുന്നു. അല്ലയോ സൂര്യദേവാ, അവിടുന്ന് സത്യധര്‍മ്മങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി ആ ആവരണം നീക്കിത്തന്നാലും! സത്യത്തെ ബോധപൂര്‍വ്വം തിളക്കമുള്ള ആവരണംകൊണ്ടു മൂടുന്ന കപടതയെയാണ് നാം പൊയ്‌മുഖം എന്ന് വിളിക്കുന്നത്.

ഈശാവാസ്യോപനിഷത്തിലെ ഈ ശ്ലോകത്തിനു രണ്ടുഭാഗങ്ങളുണ്ട്. സമൂഹത്തില്‍ നടമാടുന്ന അധാര്‍മ്മികതയെ കൗശലപൂര്‍വ്വം സ്വന്തംസ്വാധീനത്താല്‍ മറച്ചുപിടിയ്‌ക്കാന്‍ ശ്രമിക്കുകയും ഉപരിപ്ലവമായ ധാര്‍മ്മിക പ്രകടനത്താല്‍ അതേ കൗശലത്തോടെ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് സ്വേച്ഛ സാധിതമാക്കുകയും ചെയ്യുന്ന കുത്സിതബുദ്ധികളുടെ മുഖംമൂടിയും, അത് അനാവരണം ചെയ്ത് സത്യം പ്രദീപ്തമാകുവാന്‍ ധര്‍മ്മാനുസാരിയായ -സത്യാകാംക്ഷിയായ – ഒരു യഥാര്‍ത്ഥ മനുഷ്യന്‍ നടത്തുന്ന പ്രാര്‍ത്ഥനയും ആണ് ഇതിലുള്ളത്.

നമുക്കുചുറ്റും ഇവ്വിധം മൂടപ്പെട്ട സത്യങ്ങള്‍ വിഹിതങ്ങളല്ലാത്ത സ്വാധീനങ്ങളുപയോഗിച്ച് നിലനിര്‍ത്താന്‍ ശ്രമിയ്‌ക്കുകയും ആ അമിതവും അഹിതവുമായ ഇടപെടലുകള്‍ തിരിച്ചറിയാനാവാതെ ഇത്തരം വ്യാജനിര്‍മ്മിതികളില്‍പെട്ടുപോകുന്ന മനുഷ്യര്‍ ചുമക്കേണ്ടിവരുന്ന ദുരിത-ദുര്‍വ്യയങ്ങള്‍, മാനസിക പിരിമുറുക്കങ്ങള്‍, ഭയപ്പാടുകള്‍, ലോപങ്ങള്‍(ലോഭങ്ങളും) എത്രയെന്നു പറഞ്ഞറിയിക്കാവതല്ല.

സമൂഹത്തിനോട് എന്തെങ്കിലും ഉത്തരവാദിത്വമോ ഉള്‍ക്കാഴ്ചയോ, ഉന്നതമായ ബോധമോ ബോധ്യമോ ആദ്യം പറഞ്ഞ കൂട്ടര്‍ക്കുണ്ടാവുകയില്ല എന്ന് മാത്രമല്ല, ഏതുവിധേനയും അന്തഃഛിദ്രങ്ങള്‍ സൃഷ്ടിച്ച് ആനന്ദം കണ്ടെത്തുകയും അതില്‍നിന്നും മുതലെടുക്കുകയുമാണ് അവരുടെ ആത്യന്തിക ലക്ഷ്യം. പ്രപഞ്ചസത്യത്തെ ആദരിക്കാനോ യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കണ്ണാല്‍ കാണാനോ അവര്‍ക്കാവില്ല. ഇത്തരത്തിലുള്ള മുഖമറകളെ പാടേ അടര്‍ത്തിമാറ്റുമ്പോഴാണ് കാഴ്‌ച്ച സുഗമമാകുന്നതും ഗതിയ്‌ക്ക് അനുസ്യൂതത കൈവരുന്നതും.

രാഷ്‌ട്രത്തിന്റെ നിലനില്പിനുതന്നെ ഭീഷണി സൃഷ്ടിയ്‌ക്കുന്ന ഇത്തരം സാഹചര്യത്തിനെതിരെ നാം സദാ ജാഗരൂകരായിരിക്കേണ്ടതാണ്. സത്യമറിയാതെ മറ്റൊരാളുടെ വാക്കുകേട്ട്, അയാള്‍ ചൂണ്ടിക്കാണിയ്‌ക്കുന്നത് അതേപടി വിശ്വസിച്ചു മുന്നോട്ടുപോകുന്നത് പിന്നീട് നമ്മളെ ഇതികര്‍ത്തവ്യതാമൂഢരാക്കും. ആരുതന്നെയായാലും, എന്തിനുനേരെയായാലും വിരല്‍ചൂണ്ടുന്ന വഴി സത്യമാണോ മിഥ്യയാണോ എന്ന് കുശാഗ്രബുദ്ധിയോടെ ചിന്തിക്കണം, വീക്ഷിക്കണം. എല്ലാം യഥാര്‍ത്ഥ സ്വര്‍ണ്ണത്തിന്റെ തിളക്കമല്ലെന്നു തിരിച്ചറിയുന്നതുപോലെതന്നെ സത്യം സ്വര്‍ണമോ സ്വര്‍ണസമാനമായതോ ആയ പാത്രംകൊണ്ടു മൂടപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. സത്യത്തെ നിയന്ത്രിക്കുന്നത് പ്രപഞ്ചമാണെന്നിരിക്കെ, എത്ര മൂടപ്പെട്ട സത്യവും ഒരുനാള്‍ വെളിച്ചത്തുവരും. അത് നിയതിയുടെ നിയോഗമാണെന്നതും തിരിച്ചറിയണം.

Tags: Devotionalpeace of mindHuman mind and bodyHindu spiritualityആലോചനാമൃതം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: അറിവിന് വിനയം അനിവാര്യം

Samskriti

ഗോപാലകനായ കണ്ണനില്‍ നിന്ന് ഗോവിന്ദനായ കൃഷ്ണനിലേക്ക്

Samskriti

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

കൃഷ്ണസ്പര്‍ശം: മാറേണ്ടിടത്ത് മാറാനുള്ള വിവേകം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; മിനിമം യാത്രാനിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം, മറ്റന്നാൾ സമര പ്രഖ്യാപനം

ആലോചനാമൃതം: ‘ഹിരമണ്മയേന പാത്രേണ”

രമ്യ ഹരിദാസിന്റെ വാദം തെറ്റ്; എംഎല്‍എയുടെ സ്റ്റാഫുകളുടെ ഔദ്യോഗിക പട്ടികയില്‍ പാളയം പ്രദീപിന്റെ പേരില്ല

പ്രണയം വീട്ടുകാർ എതിർത്തു; ശാസ്താംകോട്ട തടാകത്തിൽ ചാടി കമിതാക്കൾ ജീവനൊടുക്കി

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഐഎസ്ആർഒയ്‌ക്ക് വീണ്ടും ചരിത്ര നേട്ടം: പുതിയ സെമി ക്രയോജനിക് എൻജിൻ പവർഹെഡിന്റെ ആദ്യ ഫുൾ ത്രസ്റ്റ് പരീക്ഷണം വിജയം

ചരിത്രകാരന്‍ രാജേന്തു കളരി സന്ദര്‍ശിച്ചപ്പോള്‍

പുളയത്ത് കളരി പുനര്‍ജനിക്കുന്നു

ശങ്കരാമൃതാനന്ദ പുരി: സമര്‍പ്പണത്തിന്റെ പുണ്യ ജ്യോതിസ്സ്

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത് സമ്മേളനം സംഘടിപ്പിക്കും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും:

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.