Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശങ്കരാമൃതാനന്ദ പുരി: സമര്‍പ്പണത്തിന്റെ പുണ്യ ജ്യോതിസ്സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2026, 12:52 pm IST
inKerala, Varadyam

പൂര്‍വ്വാശ്രമത്തില്‍ നാഗരാജന്‍ എന്ന് അറിയപ്പെട്ടിരുന്ന സ്വാമി ശങ്കരാമൃതാനന്ദ പുരി, ഒരു പൂര്‍ണ്ണ സമര്‍പ്പിതനായ സംന്യാസിവര്യന്റെ സമഗ്ര മാതൃകയായിരുന്നു. ആര്യവൈദ്യ ഫാര്‍മസിയുടെ ഗുരുകുലത്തിലെ ആദ്യത്തെ ബാച്ചില്‍ പഠിച്ചിറങ്ങിയ അദ്ദേഹം, ബിരുദാനന്തര പഠനത്തിനുശേഷമാണ് തൊണ്ണൂറുകളില്‍ മാതാ അമൃതാനന്ദമയീ മഠത്തിലേക്ക് എത്തുന്നത്. സ്വാമിജിയുടെ പിതാവ് രാഷ്‌ട്രീയ സ്വയംസേവക സംഘവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ബാല്യകാലത്ത് പരമപൂജനീയ ഗുരുജി ഗോള്‍വാള്‍ക്കര്‍ അദ്ദേഹത്തിന്റെ ഭവനം സന്ദര്‍ശിക്കുകയും, സ്വാമിജിയുടെ പിതാവ് തന്റെ സ്വത്തിന്റെ കുറച്ചു ഭാഗം സംഘത്തിന് കൈമാറുകയും ചെയ്തിട്ടുണ്ട്.

സംസ്‌കൃതത്തിലും ആയുര്‍വേദത്തിലും ഒരുപോലെ പണ്ഡിത്യം നേടിയ സ്വാമിജിക്ക് ആത്മീയതയിലും വളരെയധികം നിഷ്ണാതത്വമുണ്ടായിരുന്നു. മഠത്തിലെത്തിയതോടെ പൂര്‍ണ്ണ സമര്‍പ്പണത്തോടെയുള്ള ഒരു ആത്മീയ ജീവിതത്തിലേക്ക് പ്രവേശിച്ചു. ആശ്രമത്തിന്റെ ഔദ്യോഗികവും ആത്മീയവുമായ ചുമതലകള്‍ ഒരേപോലെ ഭംഗിയായി മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചു.

മധുരയിലെ ആശ്രമാധിപതിയായിരിക്കെ വൈവിധ്യമാര്‍ന്ന നിരവധി പരിപാടികള്‍ സംഘടിപ്പിച്ച അദ്ദേഹം, പിന്നീട് മാതാ അമൃതാനന്ദമയി മഠത്തിന്റെ വൈദ്യവിഭാഗത്തിന്റെ ചുമതല ഏറ്റെടുത്തു. അമൃത മെഡിക്കല്‍ കോളേജിന്റെ ഡയറക്ടറായും തുടര്‍ന്ന് ഡീനായും സേവനമനുഷ്ഠിച്ചു. ഇത്തരം ഉത്തരവാദിത്തങ്ങള്‍ക്കിടയിലും തന്റെ നിത്യനിദാനചര്യകളിലോ ഉപാസനയിലോ യാതൊരുവിധ വിട്ടുവീഴ്ചയും വരുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

ജീവിതത്തിന്റെ അവസാന നാളുകളില്‍ ശരീരം പൂര്‍ണ്ണമായി വഴങ്ങാതിരുന്ന സമയത്തുപോലും, വൈദ്യവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചുറ്റുമുള്ളവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുകയും ചെയ്ത് തന്റെ ജീവിതത്തെ മറ്റുള്ളവര്‍ക്ക് മാതൃകയാക്കി മാറ്റി.

ഒരു പ്രഭാഷകന്‍ എന്നതിലുപരി മികച്ചൊരു എഴുത്തുകാരനും കൂടിയായിരുന്നു. ലളിതാ സഹസ്രനാമത്തിന് തയ്യാറാക്കിയ സമഗ്രമായ വ്യാഖ്യാനം അദ്ദേഹത്തിന്റെ അഗാധമായ വിജ്ഞാനത്തിന് തെളിവാണ്. ലളിതാംബികയുടെ ഉപാസനയും ലളിതാ സഹസ്രനാമ വ്യാഖ്യാനവും ഏവര്‍ക്കും വിലപ്പെട്ട ഒരു മുതല്‍ക്കൂട്ടാണ്. അമ്മയുടെ സന്ദര്‍ശനങ്ങളോട് അനുബന്ധിച്ച് സുവനീറുകളും പ്രഭാഷണങ്ങളും അതിവേഗത്തില്‍ തയ്യാറാക്കുന്നതിലും, പ്രിന്റിംഗ്-പബ്ലിഷിംഗ് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിലും സ്വാമിജി മികച്ച വൈദഗ്‌ദ്ധ്യം പുലര്‍ത്തിയിരുന്നു. ഇത്രയധികം കഴിവുകള്‍ ഉണ്ടായിരുന്നിട്ടും ‘പ്രസിദ്ധി പരാങ്മുഖത’ അഥവാ പ്രശസ്തിയോട് യാതൊരു ആഗ്രഹവുമില്ലാത്ത സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. വലിയ സംഘാടന മികവ് കാണിക്കുമ്പോഴും ഒരിക്കലും സ്റ്റേജിലോ പ്രശസ്തിയുടെ മുന്‍നിരയിലോ നില്‍ക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല.

വാക്കിലും പ്രവൃത്തിയിലുമുള്ള പൂര്‍ണ്ണ സമര്‍പ്പണമായിരുന്നു സ്വാമിജിയുടെ മുഖമുദ്ര. അമ്മയുടെ വാക്കുകള്‍ പൂര്‍ണ്ണമായി വിശ്വസിക്കുകയും അത് നിറവേറ്റാന്‍ ഏതറ്റം വരെയും പോകുകയും ചെയ്യുന്ന അനുഭവം ഞാനുള്‍പ്പെടെ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ ദയാനന്ദ സരസ്വതി സ്വാമികള്‍ കുറച്ചു സ്ഥലം ‘അമൃതകുടീരത്തിന്’ വേണ്ടി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഒരു വര്‍ഷമായി കിട്ടിയില്ല, പലരും അത് മറന്നുപോയി. അമ്മ പറഞ്ഞു എന്നൊരു വാക്കുകൊണ്ട്  ശങ്കരാമൃതാനന്ദ സ്വാമികള്‍ എന്നെയും കൂട്ടി ആനക്കട്ടിയിലെ ദയാനന്ദ സരസ്വതി സ്വാമികളുടെ അടുത്തെത്തി.  സാമിജി അവിടെയിരുന്നുകൊണ്ട്, ‘ഞാന്‍ അത് മറന്നുപോയി’ എന്ന് വിവേകാനന്ദ കേന്ദ്രത്തിലുള്ള ആളുകളോട് പറയുന്ന ഒരു സന്ദര്‍ഭമുണ്ട്. അതിനുശേഷം കാര്യങ്ങള്‍ വേഗത്തില്‍ നടന്നു, അവിടെത്തന്നെ വീടുകെട്ടി കൊടുക്കുകയും ചെയ്തു.

ഈ സംഭവം അദ്ദേഹത്തിന്റെ അചഞ്ചലമായ സമര്‍പ്പണത്തിന് തെളിവാണ്. തോട്ടെക്കാവിലുള്ള ധന്വന്തരി മൂര്‍ത്തിയുടെ ക്ഷേത്രം സന്ദര്‍ശിച്ചതിനു ശേഷം അവിടെ ഒരു ‘ധന്വന്തരി വൈദ്യഗ്രാമം’ പടുത്തുയര്‍ത്തണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുന്നത്.

യാതൊരുവിധ അഹങ്കാരവുമില്ലാത്ത പെരുമാറ്റം, ലാളിത്യം, സഹിഷ്ണുത, ശാന്തത എന്നിവയൊക്കെയായിരുന്നു സ്വാമി ശങ്കരാമൃതാനന്ദപുരിയുടെ സംന്യാസ ജീവിതത്തിന്റെ ലക്ഷണങ്ങള്‍. എത്ര കഠിനമായ പരീക്ഷണങ്ങളെയും പുഞ്ചിരിയോടെ നേരിട്ട ആ പവിത്രമായ ജീവിതം ഏതൊരു സംന്യാസിക്കും ആത്മീയസാധകനും ഒരുപോലെ വഴികാട്ടിയാണ്. സമാധാനപൂര്‍ണ്ണവും സമര്‍പ്പിതവുമായ ആ പുണ്യജീവിതത്തിന് മുന്നിലും സ്വാമിജിയുടെ പാദാരവിന്ദങ്ങളിലും പ്രണാമാഞ്ജലികള്‍ അര്‍പ്പിക്കാം.

 

Tags: Amritanandamayi Mathശങ്കരാമൃതാനന്ദ പുരിAmrita medical college
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിശ്വകര്‍മ്മ നവോത്ഥാന്‍ ഫൗണ്ടേഷന്‍ സംസ്ഥാന സമ്മേളനത്തിന് മാതാ അമൃതാനന്ദമയി മഠം ബ്രഹ്മചാരി സൂഷ്മാനന്ദ ദീപം തെളിയിക്കുന്നു
Kerala

ലോകസംസ്‌കാരത്തെ ധന്യമാക്കിയതില്‍ വിശ്വകര്‍മ്മ സംസ്‌കൃതിയുടെ പങ്ക് അതുല്യം: ബ്രഹ്മചാരി സൂഷ്മാനന്ദ

തീര്‍ത്ഥാടക തിരക്ക് നിയന്ത്രിക്കാന്‍ ബാരിക്കേഡ് ഒരുക്കിയപ്പോള്‍
Kerala

ശബരിമലയില്‍  വിഎച്ച്പി, അമൃതാനന്ദമയി മഠം അടക്കമുള്ള സ്റ്റാളിന് ചുറ്റും ബാരിക്കേഡ് സ്ഥാപിച്ച് പോലീസ്

പുതിയ വാര്‍ത്തകള്‍

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജൈൻ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു : പോലീസ് സംഘത്തിന് നേരെ കല്ലേറ് , സംഘർഷം കനത്തു

പഞ്ചാബിൽ പോലീസ് വാഹനത്തിന് തീയിട്ട മലയാളി വിദ്യാർത്ഥി അറസ്റ്റിലെന്ന് റിപ്പോർട്ട്; മലപ്പുറം സ്വദേശി ചികിത്സയിൽ

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

ബംഗാളിൽ ബിജെപി പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി; അജ്ഞാതന്റെ ഫോൺ കോൾ ലഭിച്ചതിന് പിന്നാലെ പുറത്ത് പോയെന്ന് കുടുംബം, അന്വേഷണം ആരംഭിച്ച് പൊലീസ്

ഈ വേഷത്തിൽ തിരിച്ചുപോയാൽ കഴുത്തിന് മുകളിൽ തല കാണില്ല; അഫ്ഗാൻ വനിതാ മാധ്യമപ്രവർത്തകയോട് പാക് മന്ത്രിയുടെ ഭീഷണി

‘അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം അനാവശ്യം’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

കോൺഗ്രസ് അവരുടെ പരാജയത്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു : തിരഞ്ഞെടുപ്പ് കമ്മീഷൻ-എസ്‌ഐആർ വിഷയത്തിൽ തുറന്നടിച്ച് ധാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.