ശ്ലോകം-9
ആധാരപത്മമതിലീഭൂമി ഭേദിച്ചു
തോയാനലങ്ങള്‍ മണിപത്മേ
സ്വാധിഷ്ഠമെത്തിയഥ കാറ്റും കടന്നു ഹൃദി
ആകാശമമ്പൊടു നുകര്‍ന്നും
ഭ്രൂമദ്ധ്യമായ് മനസുമാകെത്തുളച്ചു കളി –
യാടുന്നൊരരവിന്ദമദ്ധ്യേ
പ്രാണേശ്വരന്‍ പതിയൊടേകീഭവിച്ചു സുഖ-
മേകാന്തമംബ വിഹരിപ്പൂ!
10
അമൃതായ് നിറഞ്ഞരുണകിരണായുതപ്രഭയി –
ലഖിലാണ്ഡകോടിനിലയങ്ങള്‍
പരിചില്‍ നനച്ചൊഴുകുമഴകിന്‍മഴയ്‌ക്കാടി –
മുകിലാം പദദ്വയസുമദ്ധ്യാ
നൃത്തം കഴിഞ്ഞു മധുസിക്തം സുഷുമ്‌ന വഴി
ചിത്രം തിരിച്ചൊഴുകിയെത്തും
മത്താ ഭുജംഗവടിവൊത്തങ്ങുറങ്ങുമതി
മുഗ്ധാ മഹേശ്വരസുഭുക്താ
11
ഈശാനചക്രമതു നാലും തദന്യപര-
മീശാനി, നിന്നുടയതഞ്ചും
മൂലം നവപ്രകൃതി ചേരുന്നിതഷ്ടദള-
സൂനം ച ഷോഡശദളങ്ങള്‍
ചേലായ് ചുഴന്നു വലയം മൂന്നു ഭൂപുരവു-
മേവം കലര്‍ന്നു വിലസീടും
കോലം സമസ്തമിതു വാഴ്‌ത്തുന്നു നാല്പത്തു –
നാലായ് വിടര്‍ന്ന ശ്രീചക്രം















